ഉക്രെയ്ൻ യുദ്ധത്തിൽ യൂറോപ്യൻ യൂണിയൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡന്റ്

ഉക്രെയ്ൻ യുദ്ധത്തിൽ യൂറോപ്യൻ യൂണിയൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡന്റ്

റോം: രാഷ്ട്രീയ പ്രതിനിധികൾ ഉക്രെയ്ൻ യുദ്ധം പോലുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ കൂടുതൽ സജീവമായി ഇടപെടണമെന്ന് യൂറോപ്യൻ യൂണിയനിലെ പൗരന്മാർ ആഗ്രഹിക്കുന്നെന്ന് ഇറ്റാലിയൻ ബിഷപ്പ് മരിയാനോ ക്രോസിയാറ്റ. ഈ മാസം ആദ്യം നടന്ന യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ബിഷപ്പിന്റെ പ്രസ്ഥാവന.

27 രാജ്യങ്ങളുടെ സംയുക്ത പാർലമെൻ്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പ്രശ്‌നങ്ങളോട് പ്രതികരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് പ്രതീക്ഷയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ്റെ (കോംഇസിഇ) ബിഷപ്പ് കോൺഫറൻസുകളുടെ പ്രസിഡൻ്റ് ലാറ്റിനയിലെ ബിഷപ്പ് മരിയാനോ ക്രോസിയാറ്റ പറഞ്ഞു.

'യൂറോപ്പിലെ വ്യാപകമായ യുദ്ധത്തെക്കുറിച്ചുള്ള ഭയം അവരുടെ ഉള്ളിൽ നിഴലിക്കുന്നുണ്ട്. വോട്ടർമാർ കൂടുതൽ പേരും മനസമാധാനത്തിനായി കാത്തിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കുണ്ട്. യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ യോഗ്യരായ 370 ദശലക്ഷം ആളുകളിൽ 51 ശതമാനം പേർ മാത്രമാണ് ജൂൺ ഏഴ്, എട്ട് തീയതികളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ പങ്കാളികളായത്' ബിഷപ്പ് കുറ്റപ്പെടുത്തി.

കഴിഞ്ഞ വർഷമാണ് ബിഷപ്പ് മരിയാനോ ക്രോസിയറ്റ ബിഷപ് കോൺഫറൻസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള സമാധാനത്തിനായുള്ള നയതന്ത്ര നടപടികൾ ശക്തിപ്പെടുത്തുന്നതിന് പുതിയ യൂറോപ്യൻ യൂണിയൻ കമ്മീഷനെയും പാർലമെൻ്റിനെയും പ്രേരിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ബിഷപ്പ് സംസാരിച്ചു, ഉക്രെയ്നും റഷ്യയും തമ്മിലുള്ള പ്രശ്നങ്ങളിൽ അടുത്തുള്ള രാജ്യങ്ങൾ നടത്തുന്ന ചെറിയ സംഭാഷണങ്ങളെ പോലും വില കുറച്ച് കാണരുത്. നമ്മൾ നമ്മുടെ പങ്ക് ചെയ്യണം, കാരണം എല്ലാത്തിനും സ്വാധീനം ചെലുത്താനാകും. അത് എത്രയും വേഗം ചെയ്തില്ലെങ്കിൽ പിന്നീട് വലിയ പ്രശ്നങ്ങളിൽ കലാശിക്കും. യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ബിഷപ്പ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.