'ജയ് ഹിന്ദ്, ജയ് സംവിധാന്‍'; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂര്‍

 'ജയ് ഹിന്ദ്, ജയ് സംവിധാന്‍'; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂര്‍

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയിലെ എംപിയായി ശശി തരൂര്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് ഷേഷം 'ജയ് ഹിന്ദ്, ജയ് സംവിധാന്‍ (ഭരണഘടന)' എന്ന മുദ്രാവാക്യത്തോടെ ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ.

ഭരണഘടനയുടെ കോപ്പി ഉയര്‍ത്തിപ്പിടിച്ച് ദൈവനാമത്തിലായിരുന്നു ശശി തരൂരിന്റെ സത്യപ്രതിജ്ഞ. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് മുമ്പെ ശശി തരൂര്‍ ഉള്‍പ്പെടെ ഏഴ് പ്രതിപക്ഷ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരുന്നത് വിവാദമായിരുന്നു.

തരൂരിന് പുറമെ, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ശത്രുഘ്‌നന്‍ സിന്‍ഹ, ദീപക് അധികാരി, നൂറുല്‍ ഇസ്ലാം, സമാജ്‌വാദി പാര്‍ട്ടിയിലെ അഫ്‌സല്‍ അന്‍സാരി, രണ്ട് സ്വതന്ത്ര എംപിമാര്‍ എന്നിവര്‍ക്കും സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.