ലഡാക്കില്‍ നദി മുറിച്ചു കടക്കുന്നതിനിടെ സൈനിക ടാങ്ക് ഒഴുക്കില്‍പ്പെട്ടു: ഒരു സൈനികന് വീരമൃത്യു; നാല് പേര്‍ക്കായി തിരച്ചില്‍

ലഡാക്കില്‍ നദി മുറിച്ചു കടക്കുന്നതിനിടെ സൈനിക ടാങ്ക് ഒഴുക്കില്‍പ്പെട്ടു: ഒരു സൈനികന് വീരമൃത്യു; നാല് പേര്‍ക്കായി തിരച്ചില്‍

ലഡാക്ക്: ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ ടാങ്ക് അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. നിയന്ത്രണ രേഖക്ക് സമീപം ദൗലത് ബേഗ് ഓള്‍ഡിയില്‍ നദി മുറിച്ചുകടക്കുന്നതിനിടെ ടാങ്ക് ഒഴുക്കില്‍പ്പെട്ടായിരുന്നു അപകടം.

ലഡാക്കിലെ ലേയില്‍ നിന്ന് 148 കിലോ മീറ്റര്‍ അകലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. ടി-72 ടാങ്കിലായിരുന്നു സൈനികര്‍ നദി മുറിച്ചു കടന്നത്. ഇതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നെന്നാണ് വിവരം.

ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ണറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.