ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് നല്ല റോഡുകള്‍ നല്‍കാനായില്ലെങ്കില്‍ ദേശീയപാത ഏജന്‍സികള്‍ ടോള്‍ പിരിക്കരുതെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഗുണ നിലവാരമുള്ള റോഡുകള്‍ തയ്യാറാക്കി വേണം ടോള്‍ പിരിക്കാനെന്നും ഗഡ്കരി നിര്‍ദേശിച്ചു.
ഉപഗ്രഹ സഹായത്തോടെയുള്ള ടോള്‍ പിരിവ് സംവിധാനത്തെ കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. പൊട്ടിപ്പൊളിഞ്ഞ് കുഴികള്‍ നിറഞ്ഞ റോഡുകളില്‍ ടോള്‍ പിരിച്ചാല്‍ ജനങ്ങളില്‍ നിന്ന് തിരിച്ചടിയുണ്ടാകും. മികച്ച റോഡുകള്‍ ഒരുക്കി വേണം ജനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കാനെന്നും ഗഡ്കരി പറഞ്ഞു.
നേരത്തെ ദേശീയ പാതയിലെ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശം ശ്രദ്ധേയമാകുന്നത്. അതേസമയം ഫാസ്ടാഗ് സംവിധാനത്തിന് പകരം പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. സാറ്റ്ലൈറ്റ് സഹായത്തോടെ ജിപിഎസും ക്യാമറയും ഉപയോഗിച്ച് ടോള്‍ ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
ഇതിനായി സാറ്റ്ലൈറ്റ് അധിഷ്ഠിത ടോള്‍ പിരിവിന്റെ സാധ്യതകളാണ് കേന്ദ്രം പരിശോധിക്കുന്നത്. പദ്ധതി ആദ്യ ഘട്ടത്തില്‍ വാണിജ്യ വാഹനങ്ങളില്‍ പരീക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.