ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താനുള്ള സിബിഎസ്ഇയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.
പുതിയ പാറ്റേണ്‍ അനുസരിച്ച് ആദ്യ ബോര്‍ഡ് പരീക്ഷ ജനുവരിയിലും രണ്ടാം പരീക്ഷ ഏപ്രിലിലും നടത്തും. രണ്ട് പരീക്ഷകളും മുഴുവന്‍ സിലബസിനെ അടിസ്ഥാനമാക്കി ആയിരിക്കും നടത്തുക.
2025-26 സെഷന്‍ മുതല്‍ പുതിയ പദ്ധതി നടപ്പാക്കാനാണ് സിബിഎസ്ഇ ഉദ്ദേശിക്കുന്നത്. പുതിയ പാറ്റേണിന്റെ ആദ്യ ബോര്‍ഡ് പരീക്ഷ 2026 ജനുവരിയിലും രണ്ടാമത്തെ ബോര്‍ഡ് പരീക്ഷ 2026 ഏപ്രിലിലും നടക്കും.
പദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ക്ക് രണ്ട് പരീക്ഷകളിലും പങ്കെടുക്കാനുള്ള ഓപ്ഷന്‍ നല്‍കും. വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ രണ്ട് പരീക്ഷകളും എഴുതാം. അല്ലെങ്കില്‍ അവരുടെ സൗകര്യത്തിന് അനുസരിച്ച് ഏതെങ്കിലും ഒരു പരീക്ഷ എഴുതാം.
രണ്ട് പരീക്ഷകളും എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഏതിലാണോ മികച്ച മാര്‍ക്ക് ലഭിച്ചത് ആ ഫലം ഉപയോഗിക്കാന്‍ കഴിയും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് രാജ്യത്ത് ഉടനീളമുള്ള 10,000 ലധികം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുമായി ഓണ്‍ലൈന്‍, നേരിട്ടുള്ള മീറ്റിങ്ങുകള്‍ വഴി കൂടിയാലോചിച്ചാണ് പദ്ധതിയില്‍ അന്തിമ തീരുമാനം എടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.