ഹേമന്ത് സോറന്‍ വീണ്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു

ഹേമന്ത് സോറന്‍ വീണ്ടും  ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് അഞ്ച് മാസത്തിന് ശേഷം സോറന്‍ വീണ്ടും മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തിയത്.

ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദേഹത്തിന് ജാമ്യം ലഭിച്ചത്. മുഖ്യമന്ത്രിയായിരുന്ന ചംപയ് സോറന്‍ ഹേമന്ത് സോറന് വേണ്ടി കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍എട്ടേക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നിവയടക്കം മൂന്ന് കേസുകളാണ് സോറനെതിരെ ഇ.ഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒക്ടോബറില്‍ ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. അതേസമയം ചംപയ് സോറനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ ബിജെപി രംഗത്തു വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.