തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരന്‍ മരിച്ചത് കോളറ ബാധിച്ചെന്ന് സംശയം. നെയ്യാറ്റിന്‍കര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ അനുവാണ് (26) മരിച്ചത്. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചു. എസ്എടിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് മെഡിക്കല്‍ കോളജ് ആശുപത്രി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഹോസ്റ്റലിലെ ഒമ്പത് അന്തേവാസികള്‍ കൂടി വയറിളക്കം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച അനുവിന് കോളറ ബാധിച്ചിരുന്നോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ ഒന്‍പത് പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഒടുവിലായി 2017 ലാണ് സംസ്ഥാനത്ത് കോളറ ബാധിച്ച് മരണം സംഭവിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.