കരുതലിന്റെ കരസ്പർശവുമായി യുവജനങ്ങൾ

കരുതലിന്റെ കരസ്പർശവുമായി യുവജനങ്ങൾ

മാനന്തവാടി: കെ സി ബി സി 2024 യുവജന വർഷമായി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി, 'കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുകളും ഉള്ള ക്രൈസ്തവ യുവത്വം' എന്ന സന്ദേശത്തെ മുൻനിർത്തി കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ രൂപതയ്ക്ക് കീഴിലുള്ള 24 അഗതിമന്ദിരങ്ങളിലേക്കുള്ള കമ്പിളി പുതപ്പുകൾ നൽകുന്നതിന്റെ ഉദ്ഘാടനം കെ സി വൈ എം കൊമ്മയാട് യൂണിറ്റിൽ സംഘടിപ്പിച്ച രൂപതാതല യുവജന ദിനാഘോഷത്തിൽ നടന്നു. 

പുതപ്പുകൾ രൂപത ഭാരവാഹികൾ മേഖല ഭാരവാഹികൾക്ക് കൈമാറുകയും യുവജനങ്ങൾ നേരിട്ട് സ്ഥാപനങ്ങളിൽ എത്തിച്ചു നൽകുകയും ചെയ്തു. 

ഈ ഉദ്യമത്തിന്റെ വിജയത്തിനായി സാമ്പത്തികമായി സഹായമൊരുക്കിയവർക്ക് അധ്യക്ഷ പ്രസംഗത്തിൽ രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കത്തടത്തിൽ നന്ദി പറഞ്ഞു.

ഫാ. ബിനു വടക്കേൽ ഉദ്ഘാടനം ചെയ്ത യുവജനദിനാഘോഷത്തിൽ കൊമ്മയാട് യൂണിറ്റ് പ്രസിഡന്റ് ഗോഡ്വിൻ മുണ്ടങ്ങാട്ടിൽ, ദ്വാരക മേഖല ഡയറക്ടർ ഫാ.ടോണി എളംകുന്നേൽ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. കെസിവൈഎം രൂപത സെക്രട്ടറിമാരായ ഡെലിസ് സൈമൺ വയലുങ്കൽ, അലീഷ ജേക്കബ് തെക്കിനാലിൽ, കോഡിനേറ്റർ ജോബിൻ മാർട്ടിൻ തടത്തിൽ, രൂപത ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, രൂപത ആനിമേറ്റർ സി.ബെൻസി ജോസ് എസ് എച്ച്, ദ്വാരക മേഖല വൈസ് പ്രസിഡന്റ് ദിവ്യ പാട്ടശ്ശേരി, സിൻഡിക്കേറ്റ് അംഗങ്ങൾ, ദ്വാരക മേഖല ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.