എഴുപത്തഞ്ച് ദിവസം വെന്റിലേറ്ററില്‍; കൊച്ചിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലിരുന്ന യുവതി മരിച്ചു

 എഴുപത്തഞ്ച് ദിവസം വെന്റിലേറ്ററില്‍; കൊച്ചിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലിരുന്ന യുവതി മരിച്ചു

കൊച്ചി: വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേങ്ങൂര്‍ കൊപ്പിള്ളി പുതുശേരി വീട്ടില്‍ അഞ്ജന ചന്ദ്രന്‍ (28) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സ്ഥിരീകരിച്ചത്. 75 ദിവസത്തോളമായി അഞ്ജന വെന്റിലേറ്ററിലായിരുന്നു. ഇതോടെ വേങ്ങൂര്‍ പഞ്ചായത്തില്‍ മാത്രം മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി.

അഞ്ജനയടക്കം മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരില്‍ നിന്നടക്കം ധന സമാഹരണം നടത്തിയാണ് ഇവരുടെ ചികിത്സക്കായുള്ള പണം കണ്ടെത്തിയത്. പഞ്ചായത്ത് സഹായനിധി രൂപീകരിച്ച് രണ്ടര ലക്ഷം കൈമാറിയിരുന്നു. ചികിത്സയ്ക്ക് ഏതാണ്ട് 25 ലക്ഷത്തോളവും ചെലവായിട്ടുണ്ട്.

ജല അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് വേങ്ങൂര്‍, മുടക്കുഴ പഞ്ചായത്തിലെ 240 ഓളം പേര്‍ക്ക് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചിരുന്നു. മരിച്ച അഞ്ജനയുടെ ഭര്‍ത്താവ്, ഭര്‍തൃ സഹോദരന്‍ എന്നിവരും മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു. ഏപ്രില്‍ 17 മുതലാണ് പ്രദേശത്ത് മഞ്ഞപ്പിത്തം പടരാന്‍ ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.