കാലിഫോര്‍ണിയ: സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് തെറ്റായ ഭ്രമണപഥത്തില്‍ വിക്ഷേപിച്ചതിനെത്തുടര്‍ന്ന് സ്റ്റാര്‍ലിങ്കിന്റെ 20 ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കും. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് സ്‌പേസ് എക്‌സ് കമ്പനി ഇക്കാര്യം അറിയിച്ചത്. ജൂലൈ 11നാണ് യുഎസിലെ കാലിഫോര്‍ണിയയില്‍നിന്ന് 20 ഉപഗ്രഹങ്ങളുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് യാത്രതിരിച്ചത്.
രണ്ടാം ഘട്ടത്തില്‍ ദ്രവ ഓക്‌സിജന്‍ ചോര്‍ന്നതോടെ റോക്കറ്റിന്റെ ലക്ഷ്യം തെറ്റിയെന്നാണ് സ്‌പേസ് എക്‌സിന്റെ വിശദീകരണം. രണ്ടാംഘട്ടത്തിലെ ജ്വലനം നടന്നില്ല. ഇതോടെ നിശ്ചയിച്ചതിനേക്കാള്‍ താഴ്ന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായത്.
10 ഉപഗ്രഹങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിച്ച് അവയുടെ ഭ്രമണപഥം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുവെന്നും സ്‌പേസ് എക്‌സ് എക്‌സില്‍ പറഞ്ഞു. എന്നാല്‍ ഇത് ഫലപ്രദമായേക്കില്ലെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കി. ഉപഗ്രഹങ്ങള്‍ ഭൂമിയില്‍നിന്ന് വെറും 135 കിലോമീറ്റര്‍ മാത്രം അകലെയാണുള്ളത്. ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ മറ്റ് ഉപഗ്രഹങ്ങള്‍ക്കോ ജനങ്ങള്‍ക്കോ ഭീഷണിയുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും സ്‌പേസ് എക്‌സ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.