ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു

ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. 20 വയസ് പ്രായമുള്ള ആന്ധ്രാപ്രദേശ് സ്വദേശികളായ ചൈതന്യ മുപ്പരാജു, സൂര്യ തേജ ബോബ എന്നിവരാണ് മരിച്ചത്.

ക്വീന്‍സ് ലന്‍ഡ് സംസ്ഥാനത്തെ കെയ്ന്‍സില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ മില്ലാ മില്ലാ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തില്‍ നീന്തുന്നതിനിടെ ഇരുവരും മുങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ വീണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ ഉച്ചയോടെയാണ് കണ്ടെടുത്തത്.

ഒരു യുവാവാണ് ആദ്യം മുങ്ങിപ്പോയത്. ഈ യുവാവിനെ സഹായിക്കാന്‍ ശ്രമിച്ചപ്പോഴാണ് രണ്ടാമത്തെ യുവാവും അപകടത്തില്‍പെട്ടതെന്നാണ് നിഗമനം. മൂന്നാമതൊരു സുഹൃത്തും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

വിദ്യാര്‍ത്ഥികളുടെ സംസ്‌കാരച്ചെലവുകള്‍ക്കായി പണം സ്വരൂപിക്കുന്നതിനായി ഫണ്ട് ശേഖരണവും ഓണ്‍ലൈനിലൂടെ ആരംഭിച്ചു.

പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തെലുങ്ക് അസോസിയേഷന്‍ ഓഫ് ഓസ്ട്രേലിയ സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.