'ചിലര്‍ക്ക് അമാനുഷികരാകാനും പിന്നീട് ഭഗവാന്‍ ആകാനും ആഗ്രഹം'; മോഡിക്കെതിരെ ഒളിയമ്പുമായി മോഹന്‍ ഭഗവത്

'ചിലര്‍ക്ക് അമാനുഷികരാകാനും പിന്നീട് ഭഗവാന്‍ ആകാനും ആഗ്രഹം'; മോഡിക്കെതിരെ ഒളിയമ്പുമായി മോഹന്‍ ഭഗവത്

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഒളിയമ്പുമായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. ചില ആളുകള്‍ അമാനുഷികരാകാനും പിന്നീട് ഭഗവാന്‍ ആകാനും ആഗ്രഹിക്കുന്നുവെന്നായിരുന്നു ആര്‍എസ്എസ് തലവന്റെ വിമര്‍ശനം. ഝാര്‍ഖണ്ഡില്‍ വികാസ് ഭാരതി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ ആയിരുന്നു അദേഹത്തിന്റെ പരോക്ഷ വിമര്‍ശനം.

ചിലര്‍ക്ക് സൂപ്പര്‍ മാന്‍ ആകണമെന്നും ആഗ്രഹമുണ്ട്. പിന്നീട് ദേവതയാകാനും അതിന് ശേഷം ഭഗവാന്‍ ആകണമെന്നും തോന്നും. ഭഗവാനായാല്‍ പിന്നെ വിശ്വരൂപം ആകാനും ആഗ്രഹിക്കുന്നു. ഇത് എവിടെ ചെന്നാണ് അവസാനിക്കുക എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവിയില്‍ ഒരു ആശങ്കയുമില്ല. പുരോഗതിക്കായി എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അതിന്റെ ഫലം തീര്‍ച്ചയായും ലഭിക്കുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയും ആര്‍എസ്എസും തമ്മില്‍ അസ്വാരസ്യമുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് ഇപ്പോള്‍ മോഹന്‍ ഭഗവതിന്റെ പരോക്ഷ പരിഹാസം. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഡി, തന്റെ ജനനം ജൈവീകമല്ലെന്നും തന്നെ ദൈവം അയച്ചതാണെന്നും പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.