ദുബായ് :ഉപഭോക്താക്കളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ് 'ഷുവർ ഫോറം' ( sure forum )എന്ന പേരിൽ ഒരു ചടങ്ങ് സംഘടിപ്പിച്ചു. ജിഡിആർഎഫ്എ കസ്റ്റമർ കമ്മ്യൂണിറ്റി നെറ്റ്‌വർക്കിലെ അംഗങ്ങളുമായി നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഫോറം സംഘടിപ്പിച്ചത്.
അൽ ജാഫ്ലിയയിലെ പ്രധാന ഓഫീസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ ജിഡിആർഎഫ്എയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും നിരവധി കസ്റ്റമർ കമ്മ്യൂണിറ്റി അംഗങ്ങളും സംബന്ധിച്ചു. ജനറൽ ഡയറക്ടറേറ്റ് വാഗ്ദാനം ചെയ്യുന്ന പ്രധാന സേവനങ്ങൾ പരിചയപ്പെടുത്താനും അതിനോടൊപ്പം തന്നെ നേരിട്ട് തന്നെ ഉപഭോക്താക്കളിൽ നിന്ന് അഭിപ്രായം ശേഖരിക്കാനും ഫോറം അവസരം ഒരുക്കി.
പരിപാടിക്കിടെ, ജിഡിആർഎഫ്‌എ ഉദ്യോഗസ്ഥരും നെറ്റ്‌വർക്ക് അംഗങ്ങളും ഉപഭോക്തൃ അനുഭവങ്ങളെക്കുറിച്ചും സേവനങ്ങളുടെ ലഭ്യത എളുപ്പമാക്കുന്നതിനായി നിലവാരം ഉറപ്പാക്കുന്നതിനെപറ്റിയും ചർച്ചകൾ നടത്തി. സേവന വിതരണം മെച്ചപ്പെടുത്തുന്നതിനായി കസ്റ്റമർ കമ്മ്യൂണിറ്റിയുടെ പ്രധാന ആവശ്യങ്ങളും പ്രതീക്ഷകളും പരിപാടിയിൽ ഉന്നയിച്ചു.
ഉപഭോക്താക്കളുമായുള്ള തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജിഡിആർഎഫ്എയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള ഫോറം സംഘടിപ്പിച്ചതെന്നും ഉപഭോക്താക്കളുടെ അനുഭവങ്ങളും പ്രതീക്ഷകളും കൂടുതൽ മനസ്സിലാക്കാൻ പരിപാടി സഹായിക്കുമെന്നും ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യയും വിവിധ സേവന ചാനലുകളും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്കുള്ള ഇടപാടുകള്‍ എളുപ്പമാക്കുന്ന പുതിയതും മിടുക്കുമുള്ള സേവനങ്ങള്‍ നല്‍കാനാണ് ജിഡിആര്‍എഫ്‌എ പരിശ്രമിക്കുന്നത്. എല്ലാ പ്രവര്‍ത്തനങ്ങളിലും ഉയര്‍ന്ന നിലവാരത്തിലുള്ള തൃപ്തിയും മികവും ഉറപ്പാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്താക്കളുമായി നടത്തുന്ന കൂടിക്കാഴ്ചകൾ ആശയങ്ങളും നിർദ്ദേശങ്ങളും കൈമാറുന്നതിനുമുള്ള ഒരു ഇടം പ്ലാറ്റ്‌ഫോം നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഉദ്യോഗസ്ഥർക്ക് ഉപഭോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുകയും, അതുവഴെ ഉപഭോക്തൃ തൃപ്തി വർദ്ധിപ്പിക്കുന്നതും അവരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതുമായ നൂതന പരിഹാരങ്ങൾ നൽകുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യും.
ഗോൾഡൻ വിസ സേവനങ്ങൾ, ഹത്ത ലാൻഡ് പോർട്ട്, എമിറേറ്റുകൾക്കുള്ള സേവനങ്ങൾ, സ്മാർട്ട് ട്രാവൽ, ഫോളോ-അപ്പ്, ഇൻവെസ്റ്റിഗേഷൻ എന്നിവയുൾപ്പെടെ വിവിധ ജിഡിആർഎഫ്എ സേവനങ്ങൾ ഫോറത്തിൽ പ്രദർശിപ്പിച്ചു. കമ്മ്യൂണിറ്റി നെറ്റ്‌വർക്കിലെ അംഗങ്ങൾ ഈ സേവനങ്ങളുടെ ഗുണനിലവാരം, അവയുടെ പ്രവർത്തന സംവിധാനങ്ങൾ, മികച്ച നിലവാരത്തിലേക്ക് അവയെ പരിഷ്കരിക്കുന്നതിനും ഉയർത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങൾ എന്നിവയെക്കുറിച്ചും ഫോറത്തിൽ ചർച്ച ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.