ബെർലിൻ: മുസ്ലിം ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് ഇസ്ലാമിക് സെന്റർ ഹാംബർഗിനും (ഐസെഡ്എച്ച്) അനുബന്ധ സംഘടനകൾക്കും ജർമനി നിരോധനം ഏർപ്പെടുത്തി. ഭീകരത പ്രചരിപ്പിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്ളയെയും ഇറാനെയും പിന്തുണയ്‌ക്കുന്ന സംഘടനയാണ് ഇസ്ലാമിക് സെന്റർ. നിരോധനത്തിന്റെ ഭാഗമായി ജർമനിയിലെ ഇവർ നടത്തുന്ന പള്ളികൾ അടച്ചു പൂട്ടി. ജർമനിയിലെ പ്രശസ്തമായ ഇമാം അലി മസ്ജിദും (ബ്ലൂ മോസ്‌ക്) പൂട്ടിയവയിൽ പെടുന്നു.
ജർമനിയുടെ നടപടിയെ അപലപിച്ച് ഇറാൻ രംഗത്തെത്തി. ജർമ്മൻ അധികാരികളുടെ നടപടി ന്യായീകരിക്കാനാവാത്തതും മതത്തിൻ്റെയും ചിന്തയുടെയും സ്വാതന്ത്ര്യത്തിൻ്റെ മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും ഇറാനിലെ ഉന്നത നയതന്ത്രജ്ഞൻ ബഗേരി കാനി പറഞ്ഞു. ഈ അന്യായമായ പ്രവൃത്തിയുടെ എല്ലാ അനന്തരഫലങ്ങൾക്കും ജർമ്മൻ ഗവൺമെൻ്റ് ഉത്തരവാദിയായിരിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.
ഇറാൻറെ നേതൃത്വത്തിൽ 1953ൽ സ്ഥാപിതമായ ബ്ലൂ മോസ്‌ക് ഷിയാകളുടെ യൂറോപ്പിലെ ഏറ്റവും വലിയ കേന്ദ്രമാണ്. തീവ്രവാദ ആശയം പ്രചരിപ്പിക്കുക, ഭീകരവാദികളെ റിക്രൂട്ട് ചെയ്യുക, യഹൂദ - ഇസ്രയേൽ വിദ്വേഷം ആളിക്കത്തിക്കുക മുതലായ പ്രവർത്തനങ്ങൾ ഈ മോസ്‌ക് കേന്ദ്രീകരിച്ച് നടന്ന് വരുന്നതായി ജർമൻ ആഭ്യന്തരമന്ത്രി നാൻസി ഫേസർ പറഞ്ഞു.
ഹമാസ്, ഹിസ്ബുള്ള പോലുള്ള ഭീകരസംഘടനകൾക്ക് ഐസെഡ്എച്ച് ഒത്താശ ചെയ്യുന്നുണ്ട്. കഴിഞ്ഞ നവംബർ മുതൽ സെൻറർ ജർമൻ രഹസ്യപൊലീസിൻറെ നിരീക്ഷണത്തിലായിരുന്നു. നവംബറിൽ ഈ സ്ഥാപനങ്ങളിലെല്ലാം സൂക്ഷ്മ പരിശോധന നടത്തി നിരവധി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു.
എട്ട് സംസ്ഥാനങ്ങളിലെ 53 ഇസ്ലാമിക സ്ഥാപനങ്ങളിലും മോസ്കുകളിലും പോലീസ് പരിശോധന നടത്തി സംശയാസ്പദമായ നിരവധി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ലോകമാകെ ഇസ്ലാമിക ആധിപത്യത്തിൽ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് സെൻറർ ആസൂത്രണം ചെയ്തിരുന്നത്.
സെൻറർ നിരോധിച്ചത് ഇറാനുമായുള്ള നയതന്ത്രബന്ധത്തിലും വിള്ളൽ സൃഷ്ടിച്ചിട്ടുണ്ട്. ടെഹ്റാനിലെ ജർമൻ പ്രതിനിധിയെ ഇറാൻ സർക്കാർ വിളിച്ചുവരുത്തി. ഇറാൻ പ്രതിനിധിയെ ജർമൻ വിദേശകാര്യമന്ത്രാലയം ചർച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജർമനി - ഇറാൻ ബന്ധം മോശം അവസ്ഥയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.