നീറ്റ്: പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് ലഭിച്ച 17 പേരില്‍ കണ്ണൂര്‍ സ്വദേശി ശ്രീനന്ദ് ഷര്‍മിലും

നീറ്റ്: പുതുക്കിയ  ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് ലഭിച്ച 17 പേരില്‍ കണ്ണൂര്‍ സ്വദേശി ശ്രീനന്ദ് ഷര്‍മിലും

ന്യൂഡല്‍ഹി: നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് ലഭിച്ച 17 പേരില്‍ മലയാളിയും ഇടം പിടിച്ചു. കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിലാണ് കേരളത്തില്‍ നിന്ന് ഒന്നാം റാങ്ക് നേടിയത്.

ഒന്നാം റാങ്ക് നേടിയവരുടെ പട്ടികയില്‍ നേരത്തെ കേരളത്തില്‍ നിന്ന് ശ്രീനന്ദുള്‍പ്പെടെ നാല് പേരുണ്ടായിരുന്നു. പുതുക്കിയ പട്ടികയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 61 ല്‍ നിന്ന് 17 ആയി ചുരുങ്ങിയപ്പോള്‍ ശ്രീനന്ദിന് മാത്രമാണ് ഒന്നാം റാങ്ക് നിലനിര്‍ത്താനായത്.

ആദ്യ 100 റാങ്കില്‍ കേരളത്തില്‍ നിന്ന് 4 പേര്‍ ഉണ്ട്. കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 136974 പേരില്‍ 86713 പേര്‍ യോഗ്യത നേടി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത് .  exams.nta.ac.in  വെബ്‌സൈറ്റില്‍ ഫലമറിയാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.