ബെയ്ജിങ്ങ്: ചൈനീസ് വംശജയായ ഓസ്ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് ചൈന. രാജ്യരഹസ്യ വിവരങ്ങള്‍ വിദേശത്തേക്ക് ചോര്‍ത്തിയെന്ന് ആരോപിച്ച് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിജിടിഎന്‍ ചാനല്‍ അവതാരക ചെംഗ് ലീയെയാണ് അറസ്റ്റ് ചെയ്തത്.
2019 ഓഗസ്റ്റ് മുതല്‍ ജയിലിൽ കഴിയുന്ന ചെംഗ് ലീക്കെതിരെ വെള്ളിയാഴ്ചയാണ് കുറ്റം ചുമത്തിയത്. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. ചെംഗിന് നിയമപരമായ അവകാശങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മാനുഷിക പരിഗണനയും അടിസ്ഥാനപരമായ നീതിയും ചെംഗിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മരിസെ പയ്നെ പറഞ്ഞു.
ചെങ്ങിന്റെ രണ്ടു മക്കൾ ഓസ്ട്രേലിയയിലാണുള്ളത്. ഓഗസ്റ്റിൽ മുന്നറിയിപ്പൊന്നുമില്ലാതെ ചെങ്ങിനെ കാണാതാവുകയായിരുന്നു. പിറകെ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ചാനൽ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട് അവർ 'ഗാർഹിക നിരീക്ഷണ'ത്തിൽ കഴിയുകയാണെന്ന് പിന്നീട് ചൈന വെളിപ്പെടുത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.