വ്യോമ സേനയുടെ ജാഗ്വാര്‍ വിമാനം രാജസ്ഥാനില്‍ തകര്‍ന്നു വീണു; പൈലറ്റ് അടക്കം രണ്ട് പേര്‍ മരിച്ചു

വ്യോമ  സേനയുടെ ജാഗ്വാര്‍ വിമാനം രാജസ്ഥാനില്‍ തകര്‍ന്നു  വീണു; പൈലറ്റ് അടക്കം രണ്ട് പേര്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണു. പൈലറ്റടക്കം രണ്ട് പേര്‍ മരിച്ചു. വ്യോമ സേനയുടെ ജാഗ്വാര്‍ യുദ്ധ വിമാനമാണ് രാജസ്ഥാനിലെ ചുരു ജില്ലയിലെ ഭനോഡ മേഖലയിലെ കൃഷിയിടത്തില്‍ തകര്‍ന്നു വീണത്.

രണ്ട് പേര്‍ സഞ്ചരിച്ച വിമാനം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. സൂറത്ത് നഗര്‍ വ്യോമ താവളത്തില്‍ പറന്നുയര്‍ന്നതാണ് വിമാനം. വിമാനം തകര്‍ന്നു വീണ് സ്ഥലത്ത് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. വിമാനം തകര്‍ന്നു വീണ സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. കരയിലെ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ദൗത്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവയാണ് വ്യോമ സേനയുടെ ജഗ്വാര്‍ വിമാനങ്ങള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.