ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ സഹായം. കേരളത്തിന് മുണ്ടക്കൈ-ചൂരല്‍ മല ദുരന്തത്തില്‍ വയനാടിന് വേണ്ടി 153.20 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന്റെ കേന്ദ്ര വിഹിതമാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. കേരളം, അസം, മണിപ്പുര്‍, മേഘാലയ, മിസോറം, ഉത്തരാഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങള്‍ക്കായി ആകെ 1066.80 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
375 കോടി അസമിനും 455 കോടി ഉത്തരാഖണ്ഡിനും ലഭിക്കും. മണിപ്പുരിന് 29.20 കോടി, മേഘാലയയ്ക്ക് 30.40 കോടി, മിസോറമിന് 22.80 കോടി എന്നിങ്ങനെയാണ് അനുവദിച്ച തുക.
മോഡി സര്‍ക്കാര്‍ എല്ലാ സാഹചര്യങ്ങളിലും സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്നും എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് ഫണ്ടുകളില്‍ നിന്ന് ഈ വര്‍ഷം 8000 കോടിയിലേറെ രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു.
സാമ്പത്തിക സഹായത്തിന് പുറമെ എന്‍ഡിആര്‍എഫ്, കരസേന, വ്യോമസേന തുടങ്ങിയവയുടെ സേവനവും ആവശ്യമാകുന്ന ഘട്ടത്തില്‍ നല്‍കുക എന്നതാണ് കേന്ദ്ര മുന്‍ഗണനയെന്നും അദേഹം കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.