പാരിസിൽ ഇന്ത്യക്ക് നിരാശ; 8-1ന് മുന്നിട്ട് നിന്ന ശേഷം നിഷ ദഹിയക്ക് ഗുസ്തിയിൽ തോൽവി; വില്ലനായത് പരിക്ക്

പാരിസിൽ ഇന്ത്യക്ക് നിരാശ; 8-1ന് മുന്നിട്ട് നിന്ന ശേഷം നിഷ ദഹിയക്ക് ഗുസ്തിയിൽ തോൽവി; വില്ലനായത് പരിക്ക്

പാരിസ്: ഗുസ്തിയിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന നിഷ ദഹിയക്ക് ക്വാർട്ടറിൽ തോൽവി. പരിക്കാണ് നിഷയ്ക്ക് മുന്നിലും വില്ലൻ വേഷം കെട്ടിയത്. നേരത്തെ ലക്ഷ്യ സെൻ വെങ്കല മെഡൽ പോരാട്ടത്തിൽ ആദ്യ സെറ്റ് നേടിയിട്ടും പിന്നിൽ പോയി പരാജയപ്പെട്ടിരുന്നു. ലക്ഷ്യയ്ക്കും പരിക്ക് പ്രകടനത്തെ ബാധിച്ചു.

സമാനമാണ് നിഷയും. താരം രണ്ടാം ഘട്ടത്തിൽ 8-1ന്റെ ലീഡിൽ നിൽക്കെയാണ് പരിക്ക് വില്ലനായത്. പിന്നീട് പ്രകടനം പിന്നിലായി. ഉത്തര കൊറിയൻ താരം സോൾ ഗും പാകാണ് നിഷയെ വീഴ്ത്തിയത്.

വനിതകളുടെ 68 കിലോ വിഭാഗം ഫ്രീസ്റ്റൈൽ ക്വാർട്ടറിൽ 8-10 എന്ന സ്‌കോറിനാണ് നിഷയുടെ തോൽവി. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് താരത്തിന് സെമി നഷ്ടമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.