ഷെയ്ഖ് ഹസീന രാജ്യം വിട്ടത് കടുത്ത നിരാശയില്‍; ഇനി രാഷ്ട്രീയത്തിലേക്കില്ല ; രാജി കുടുംബത്തിന്‍റെ നിർബന്ധത്തെ തുടർന്ന്: മകന്‍

ഷെയ്ഖ് ഹസീന രാജ്യം വിട്ടത് കടുത്ത നിരാശയില്‍; ഇനി രാഷ്ട്രീയത്തിലേക്കില്ല ; രാജി കുടുംബത്തിന്‍റെ നിർബന്ധത്തെ തുടർന്ന്: മകന്‍

ധാക്ക: ആഭ്യന്തര കലാപത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് പലായനം ചെയ്ത ഷെയ്ഖ് ഹസീന ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് മകനും മുഖ്യ ഉപദേഷ്ടാവുമായ സജീബ് വാസെദ് ജോയി. കടുത്ത നിരാശയിലാണ് അവര്‍ രാജ്യം വിട്ടതെന്നും സജീബ് വാസെദ് ജോയി പറഞ്ഞു.

” ബംഗ്ലാദേശിൽ ഇനിയും തുടരുന്നത് സുരക്ഷിതമല്ലെന്ന് ഞങ്ങളെല്ലാവരും ആവർത്തിച്ചിരുന്നു. പക്ഷേ അമ്മയ്‌ക്ക് രാജ്യം വിട്ടുപോരുന്നതിന് താത്പര്യം ഉണ്ടായിരുന്നില്ല. അമ്മയുടെ സുരക്ഷയെ കരുതി തന്നെയാണ് ബംഗ്ലാദേശ് വിട്ടുപോരാൻ നിർബന്ധിച്ചത്. നിങ്ങളെല്ലാവരും കാണുന്നത് പോലെ ബംഗ്ലാദേശിലെ സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണ്.

അമ്മയ്‌ക്കും വളരെ അധികം നിരാശയുണ്ട്. കാരണം വികസിത രാജ്യമാക്കി ബംഗ്ലാദേശിനെ മാറ്റുക എന്നതായിരുന്നു അമ്മയുടെ സ്വപ്നം. കഴിഞ്ഞ 15 വർഷമായി അവർ അതിന് വേണ്ടി കഠിനാധ്വാനം ചെയ്തു. ഹസീന അധികാരം ഏറ്റമെടുക്കുമ്പോള്‍ വെറുമൊരു ദരിദ്ര രാജ്യമായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ ഇന്ന് ഏഷ്യയിലെ വളര്‍ന്ന് വരുന്ന രാജ്യങ്ങളിലൊന്നാക്കാന്‍ ഹസീനയ്ക്ക് കഴിഞ്ഞെന്നും സജീബ് പറഞ്ഞു.

ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ഞങ്ങളുടെ പാർട്ടി നേതാക്കളെയായിരിക്കും പ്രതിപക്ഷം ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് എത്രത്തോളം നീതിപൂർവ്വമായിരിക്കുമെന്ന് പറയാൻ സാധിക്കില്ലെന്നും വാസെദ് ജോയി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.