തിരുവനന്തപുരം: റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ക്ക് സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഇലക്ട്രോണിക് റേഷന്‍ കാര്‍ഡ് പദ്ധതി പ്രാബല്യത്തില്‍ വരുന്നു. ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ ഇ റേഷന്‍ കാര്‍ഡ് പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച നിര്‍വഹിക്കും.
ഇനിമുതല്‍ ഇ റേഷന്‍ കാര്‍ഡ് പ്രിന്റെടുത്ത് ഇ ആധാര്‍ മാതൃകയില്‍ ഉപയോഗിക്കാം. ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷ താലൂക്ക് സപ്ലൈ ഓഫിസര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ പിഡിഎഫ് രൂപത്തിലുള്ള ഇ റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസണ്‍ ലോഗിനിലോ ലഭിക്കും.
പിഡിഎഫായി ലഭിക്കുന്ന ഇ റേഷന്‍ കാര്‍ഡ് തുറക്കാനുള്ള പാസ്വേഡ്, റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറില്‍ എസ്എംഎസ് അയക്കും. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് (എന്‍ഐസി) ഇ റേഷന്‍ കാര്‍ഡിന് സാങ്കേതിക സൗകര്യം ഒരുക്കിയത്. റേഷന്‍ കാര്‍ഡിനായി അക്ഷയ ലോഗിനിലൂടെയോ സിറ്റിസണ്‍ ലോഗിനിലൂടെയോ http://civilsupplieskerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ ലൈനായി അപേക്ഷിക്കാം. ഇ-ട്രഷറി സംവിധാനത്തിലൂടെ ഫീസ് അടയ്ക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.