വാഷിങ്ടൺ: യു.എസ് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരായ രണ്ടാമത്തെ ഇംപീച്ച്‌മെന്റ് വിചാരണ ഇന്ന് തുടങ്ങും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ അട്ടിമറിയിലൂടെ വിജയം കൈവരിച്ചെന്നാരോപിച്ച് അനുയായികളെക്കൊണ്ട് ക്യാപ്പിറ്റോളില്‍ അക്രമണം നടത്തിയെന്നാണ് ട്രംപിനെതിരായ ആരോപണം.
അദ്ദേഹം ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞതിനാല്‍ വിചാരണ നടത്താന്‍ ഭരണഘടനാപരമായ അധികാരം സെനറ്റിന് ഇല്ലെന്നാണ് ട്രംപ് അനുയായികളുടെ പക്ഷം. ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ഹൗസ് ജനുവരി 13ന് ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. രണ്ടുതവണ ഇംപീച്ച് ചെയ്യുന്നതും സ്ഥാനം ഒഴിഞ്ഞതിന് ശേഷവും വിചാരണ നേരിടുന്നതുമായ ആദ്യത്തെ യു. എസ് പ്രസിഡന്റാണ് ട്രംപ്.
പ്രോസിക്ര്യൂട്ടര്‍മാരായ ഒന്‍പത് ഡെമോക്രാറ്റിക് ജനാപ്രതിനിധി നിയമസഭാംഗങ്ങളും ഇതില്‍ പങ്കെടുക്കും. അമേരിക്കന്‍ ജനാധിപത്യത്തെയും ദേശീയ സുരക്ഷയെയും സംരക്ഷിക്കുന്നതിനും അധികാരത്തിനായുള്ള അക്രമത്തെ പ്രേരിപ്പിക്കുന്നതിന് വരുംകാലങ്ങളിലെ പ്രസിഡന്റുമാര്‍ക്ക് ഇതൊരു പാഠമാകണമെന്നും സെനറ്റ് ഹൗസ് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. ട്രംപിനുവേണ്ടി നിയമസംഘം റിപ്പോര്‍ട്ട് നല്‍കേണ്ട അവസാന ദിവസം തിങ്കളാഴ്ചയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.