സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്ക യാത്ര നീളും; 2025 ഫെബ്രുവരിയോടെയെന്ന് നാസ

സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്ക യാത്ര നീളും; 2025 ഫെബ്രുവരിയോടെയെന്ന് നാസ

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയും ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്ക യാത്ര നീളും.

ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരികെ എത്തുന്നതിനായി ഇനിയും കാത്തിരിക്കേണ്ടി വരും. 2025 ഫെബ്രുവരിയോടെ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നാണ് നാസ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ജൂണ്‍ ആറിനാണ് സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഒരാഴ്ചത്തെ ദൗത്യം ലക്ഷ്യമിട്ടാണ് ഇരുവരും ബഹിരാകാശ യാത്ര നടത്തിയതെങ്കിലും സാങ്കേതിക തകരാറുകള്‍ കാരണം രണ്ട് വട്ടം യാത്ര മാറ്റിവെക്കുകയായിരുന്നു.

ജൂണ്‍ 13 നായിരുന്നു സുനിതയുടെയും വില്‍മോറിന്റെയും മടക്കയാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്‌പേസ് ബഗ് അണുബാധയും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും മുന്‍നിര്‍ത്തി യാത്ര രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചു. തുടര്‍ന്ന് ജൂണ്‍ 26ന് യാത്ര തീരുമാനിച്ചെങ്കിലും പേടകത്തിലെ ഹീലിയം വാതകം ചോര്‍ച്ച കാരണം അതും മാറ്റിവെക്കുകയായിരുന്നു.

2025 ഫെബ്രുവരിയില്‍ സ്‌പേസ് എക്സിന്റെ ക്രൂ ഡ്രാഗണില്‍ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.