പി.ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം പരിശീലകനാകും; ഒളിംപിക്സ് സമാപനത്തില്‍ ശ്രീജേഷും മനു ഭാക്കറും രാജ്യത്തിന്റെ പതാകയേന്തും

പി.ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം പരിശീലകനാകും; ഒളിംപിക്സ് സമാപനത്തില്‍ ശ്രീജേഷും മനു ഭാക്കറും രാജ്യത്തിന്റെ പതാകയേന്തും

ന്യൂഡല്‍ഹി: മലയാളിയും ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറുമായ പി.ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം പരിശീലകനാകും.

ഒളിംപിക്സ് വെങ്കല മെഡല്‍ നേട്ടത്തോടെ അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിച്ചതിന് പിന്നാലെയാണ് ശ്രീജേഷിന് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ശ്രീജേഷിനെ പരിശീലകനായി നിയമിച്ച കാര്യം ഹോക്കി ഇന്ത്യ സ്ഥിരീകരിച്ചു.

സ്പെയിനിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടോക്യോയില്‍ നേടിയ ഹോക്കി വെങ്കലം പാരീസിലും നിലനിര്‍ത്തിയത്. അന്നും പി.ആര്‍ ശ്രീജേഷിന്റെ സേവുകളാണ് ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത്. സമാന മികവ് ശ്രീജേഷ് പാരിസിലും ആവര്‍ത്തിച്ചതോടെ വെങ്കല മെഡല്‍ നിലനിര്‍ത്താനായി.

അതിനിടെ പാരിസ് ഒളിംപിക്സ് സമാപനത്തില്‍ പി.ആര്‍ ശ്രീജേഷും ഷൂട്ടിങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടിയ വനിതാ താരം മനു ഭാക്കറും ചേര്‍ന്ന് ഇന്ത്യന്‍ പതാകയേന്തുമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അറിയിച്ചു. ഞായറാഴ്ചയാണ് ഒളിംപിക്സ് സമാപനം. ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ അജാന്ത ശരത് കമലും പി.വി സിന്ധുവുമായിരുന്നു ഇന്ത്യന്‍ പതാകയേന്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.