സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലുണ്ടായ വിമാനാപകടത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടു. സാവോപോളോയിലേക്ക് പോയ എ.ടിആര്‍-72 വിമാനമാണ് വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്. 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ എല്ലാവരും മരിച്ചു.
ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ പരാനയിലെ കസ്‌കാവലില്‍ നിന്ന് സാവോ പോളോയിലെ ഗ്വാറുള്‍ഹോസ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഇരട്ട എഞ്ചിന്‍ ടര്‍ബോപ്രോപ്പ് വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് വിന്‍ഹെഡോ എന്ന ജനവാസ മേഖലയില്‍ വിമാനം പതിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വിമാനം വീഴുന്നതിന്റെയും പ്രദേശത്തുനിന്ന് കനത്ത തീയും പുകയും ഉയരുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വിമാനാപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ വിയോഗത്തില്‍ ബ്രസീല്‍ പ്രസിഡന്റ് ലുല ഡി സില്‍വ അനുശോചനം രേഖപ്പെടുത്തി. മൂന്ന് ദിവസത്തെ ദുഃഖാചരണത്തിന് സാവോ പോളോ ഗവര്‍ണര്‍ ആഹ്വാനം ചെയ്തു.
അപകടത്തെ തുടര്‍ന്ന് ഫ്‌ളൈറ്റ് റെക്കോര്‍ഡുകള്‍ വീണ്ടൈടുത്തതായി അധികൃതര്‍ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്ന് ഫ്രഞ്ച്-ഇറ്റാലിയന്‍ വിമാനകമ്പനിയായ എടിആര്‍ അറിയിച്ചിട്ടുണ്ട്. ജനവാസ മേഖലയിലാണ് വിമാനം വന്ന് പതിച്ചതെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടത്തില്‍ പ്രദേശത്തെ ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ബ്ലാക്ക് ബോക്‌സ് ഡീകോഡ് ചെയ്തതിന് ശേഷമേ അപകടത്തെ കുറിച്ച് കൂടുതല്‍ വിവരം നല്‍കാനാവൂ എന്ന് ബ്രസീല്‍ അധികൃതര്‍ പറഞ്ഞു. സാവോ പോളോയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.