'ചെയര്‍പേഴ്‌സനെതിരെ നടക്കുന്നത് വ്യക്തിഹത്യ'; ഹിന്‍ഡന്‍ബര്‍ഗ് ആരോപണം തള്ളി സെബി

'ചെയര്‍പേഴ്‌സനെതിരെ നടക്കുന്നത് വ്യക്തിഹത്യ'; ഹിന്‍ഡന്‍ബര്‍ഗ് ആരോപണം തള്ളി സെബി

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ തള്ളി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. 24 ആക്ഷേപങ്ങളില്‍ 23 ലും അന്വേഷണം നടത്തി. ഒന്നില്‍ നടപടി ഉടന്‍ പൂര്‍ത്തിയാകുമെന്നും സെബി വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന് നോട്ടീസ് നല്‍കുകയും മൊഴിയെടുക്കുകയും ചെയ്തുവെന്നും സെബി വ്യക്തമാക്കി. ചെയര്‍പേഴ്‌സനെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്നും ഹിന്‍ഡന്‍ ബര്‍ഗ് ആരോപണങ്ങള്‍ ചെയര്‍ പേഴ്‌സന്‍ മാധബി പുരി ബുച്ച് നിഷേധിച്ചതായും സെബി കൂട്ടിച്ചേര്‍ത്തു.

ഹിന്‍ഡന്‍ ബര്‍ഗിന് ഇന്ത്യയിലെ പ്രവര്‍ത്തനം സംബന്ധിച്ചു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മറുപടിക്ക് പകരം സെബിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്നും സെബി ആരോപിച്ചു. സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും, ഭര്‍ത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴല്‍ കമ്പനികളില്‍ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ അദാനി ഗ്രൂപ്പുമായി ചെയര്‍പേഴ്‌സനും ഭര്‍ത്താവിനും ബന്ധമില്ലെന്നും സെബി കൂട്ടിച്ചേര്‍ത്തു.

മാധവി ബുച്ചിനും ഭര്‍ത്താവിനും മൗറീഷ്യസിലും ബര്‍മുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് ആരോപണം. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നില്‍ ഈ ബന്ധമെന്നും ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ട്. ആരോപണങ്ങള്‍ നിഷേധിച്ച മാധബി ബുച്ച്, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.