ട്രോളിനും കൗണ്ടര്‍ ട്രോളിനും താല്‍പര്യമുണ്ടോ?.. എങ്കില്‍ രാഹുല്‍ ഗാന്ധിക്ക് നിങ്ങളെ വേണം; അഞ്ച് ലക്ഷം പേര്‍ക്ക് അവസരമുണ്ട്

ട്രോളിനും കൗണ്ടര്‍ ട്രോളിനും താല്‍പര്യമുണ്ടോ?.. എങ്കില്‍ രാഹുല്‍ ഗാന്ധിക്ക് നിങ്ങളെ വേണം;  അഞ്ച് ലക്ഷം പേര്‍ക്ക് അവസരമുണ്ട്

ന്യൂഡല്‍ഹി: സൈബര്‍ രംഗത്ത് വൈദഗ്ധ്യവും സാമൂഹിക മാധ്യമങ്ങളില്‍ സ്ഥിര സാന്നിധ്യവുമുള്ളവരെ രാഹുല്‍ ഗാന്ധി തെരയുന്നു. ബിജെപിയെ പ്രതിരോധിക്കാനും കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുമാണ് രാഹുല്‍ സൈബര്‍ പോരാളികളെ തേടുന്നത്. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ട്രോളുകളുമായി പോരാടുന്നതിന് തന്റെ പാര്‍ട്ടിയുടെ 'ആര്‍മി ഓഫ് ട്രൂത്തി'ല്‍ ചേരാന്‍ രാഹുല്‍ ഗാന്ധി രാജ്യത്തെ യുവാക്കളെ ക്ഷണിച്ചു.ട്വിറ്ററിലൂടെയാണ് രാഹുലിന്റെ ആഹ്വാനം.

ഇത്തരത്തില്‍ അഞ്ചു ലക്ഷത്തോളം പേരെ സൈബര്‍ പോരാളികളായി കോണ്‍ഗ്രസ് റിക്രൂട്ട് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഈ രാജ്യത്തിനെതിരായ ആക്രമണത്തിന്റെ നട്ടെല്ല് ഒരു ട്രോള്‍ സൈന്യമാണ്, വിദ്വേഷം, പക എന്നിവ പ്രചരിപ്പിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് അതിനുള്ള പ്രതിഫലം ലഭിക്കുന്നുണ്ട്' കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു വീഡിയോ സന്ദേശത്തില്‍ രാഹുല്‍ പറഞ്ഞു.

ലിബറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും അനുകമ്പ, സമാധാനം, ഐക്യം, വാത്സല്യം എന്നിവയുടെ ആശയങ്ങള്‍ സംരക്ഷിക്കുന്നതിനും തങ്ങള്‍ക്ക് യോദ്ധാക്കള്‍ ആവശ്യമാണെന്നും രാഹുല്‍ സന്ദേശത്തില്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.