പാപുവ ന്യൂ ഗിനിയ: ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിനൊരുങ്ങി പാപുവ ന്യൂ ഗിനിയ. പാപ്പയുടെ സന്ദർശനം രാജ്യത്ത് ശുശ്രൂഷ ചെയ്യുന്ന മിഷനറിമാർക്കും പുതു തലമുറയ്ക്കും ഊർജവും ആത്മവിശ്വാസവും നൽകുമെന്ന് മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. സിൽവസ്റ്റർ.
മാർപാപ്പ പാപുവ ന്യൂ ഗിനിയയിൽ നടത്തുന്ന സന്ദർശനത്തിന് മുന്നോടിയായി വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഫാ. സിൽവസ്റ്റർ ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ജനങ്ങൾക്ക് മാർപാപ്പയുടെ സാമീപ്യം അനുഭവിക്കാനുള്ള അവസരമാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിലൂടെ വീണ്ടും കൈവന്നിരിക്കുന്നതെന്ന് ഫാ. സിൽസ്റ്റർ പറഞ്ഞു.
സെപ്റ്റംബര്‍ ആറ് മുതല്‍ ഒമ്പത് വരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പാപുവ ന്യൂ ഗിനിയയില്‍ സന്ദർശനം നടത്തുക. ഓഷ്യാന മേഖലയിലേക്ക് ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന ആദ്യ സന്ദർശനമാണിത്. 1995 ൽ പീറ്റർ റ്റൊ റോട്ടിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനായി പാപുവ ന്യൂ ഗിനിയ സന്ദർശിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ മാത്രമാണ് ഇതുവരെ ഈ രാജ്യം സന്ദർശിച്ച ഏക മാർപാപ്പ.
1975 ൽ പാപുവ ന്യൂ ഗിനിയക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും ചേർന്ന് പ്രവർത്തിക്കാനുള്ള ധാരണ കത്തോലിക്ക സഭയും ഗവൺമെന്റും തമ്മിൽ രൂപീകരിച്ചിരുന്നു. അന്ന് മുതൽ പാപുവ ന്യൂ ഗിനിയയിൽ ഗവൺമെന്റ് സംവിധാനങ്ങളോടൊപ്പം കത്തോലിക്ക സഭയും തോളോട് തോൾ ചേർന്നാണ് പ്രവർത്തിക്കുന്നത്. സഭാ സംവിധാനങ്ങളുടെ കീഴിൽ ഏഴ് രൂപതകളിൽ അജപാലന മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും മിഷനറീസ് ഓഫ് സെക്രഡ് ഹാർട്ട് ഓഫ് ജീസസ് മിഷനറിമാരും സജീവമായി പ്രവർത്തിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.