'മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം': ചപ്പാത്തില്‍ ഏകദിന ഉപവാസ സമരം

 'മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം': ചപ്പാത്തില്‍ ഏകദിന ഉപവാസ സമരം

കട്ടപ്പന: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ആവശ്യപെട്ട് ജനകീയ കൂട്ടായ്മ കട്ടപ്പന ചപ്പാത്തില്‍ ഇന്ന് രാവിലെ ആരംഭിച്ച ഏകദിന ഉപവാവും സര്‍വമത പ്രാര്‍ഥനയും തുടരുന്നു.

സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. മതസാമുദായിക സംഘടനകളുടെ പ്രതിനിധികളും പിന്തുണയുമായി സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ ഇനി ആളുകളെ തെരുവില്‍ ഇറക്കിയുള്ള പരസ്യ പ്രതിഷേധത്തിന് ആലോചനയില്ലെന്ന് മുള്‍പ്പെരിയാര്‍ സമര സമിതി നേതാക്കള്‍ അറിയിച്ചു.

അതേസമയം, മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്ന് സ്വാതന്ത്ര്യ ദിന ചടങ്ങിനിടെയുള്ള പ്രസംഗത്തില്‍ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടക്കുന്നുണ്ട്.

കോടതിക്ക് പുറത്ത് വച്ചും ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ ശ്രമം തുടരുകയാണ്. നിലവില്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഇല്ലെന്നും സമൂഹ മാധ്യമങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്ന പ്രചരണങ്ങള്‍ പാടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമര വേലിയയേറ്റങ്ങള്‍ കണ്ട ചപ്പാത്തിലാണ് പ്രദേശിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടക്കുന്നത്. ഡാമിന് സുരക്ഷാ ഭീഷണിയില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും തീരദേശവാസികളുടെ ആശങ്കയ്ക്ക് അവസാനമില്ല.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ആവശ്യം നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഏകദിന ഉപവാസം. മുല്ലപ്പെരിയാര്‍ കേസുകള്‍ സുപ്രീം കോടതി ഈ മാസം പരിഗണിക്കാനിരിക്കെയാണ് പുതിയ ഡാം എന്ന ആവശ്യം ശക്തമാകുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.