കൊച്ചി: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഓഗസ്റ്റ് 17ന് പുറത്തു വിടും. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാകും റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുക.
റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിടുക. പേജ് നമ്പര്‍ 49 ലെ ചില ഭാഗങ്ങള്‍, പേജ് 81 മുതല്‍ 100 വരെ, ചില മൊഴികള്‍, സ്വകാര്യതയെ ബാധിക്കുന്ന മറ്റ് കാര്യങ്ങള്‍ എന്നിവ പുറത്തു വിടുന്ന റിപ്പോര്‍ട്ടിലുണ്ടാകില്ല.
കഴിഞ്ഞ 24 ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനിരിക്കെയാണ് ഹൈക്കോടതിയില്‍ സജിമോന്‍ പാറയില്‍ ഹര്‍ജി നല്‍കിയിരുന്നത്. പിന്നാലെ റിപ്പോര്‍ട്ട് പുറത്തു വിടുന്നത് സ്റ്റേ ചെയ്യുകയായിരുന്നു. റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഓഗസ്റ്റ് 13 ന് നിര്‍മ്മാതാവിന്റെ ഹര്‍ജി കോടി തള്ളി.
മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതി നിഷേധങ്ങളും തൊഴില്‍ സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാ രംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്.
2017 ല്‍ നിയോഗിക്കപ്പെട്ട സമിതി ആറ് മാസത്തിനകം പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. നാലര വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വരാന്‍ പോകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.