കാഫിർ സ്ക്രീന്‍ഷോട്ട്: അമ്പാടിമുക്ക് സഖാക്കൾ പേജിന്‍റെ അഡ്മിന്‍ പി. ജയരാജന്‍റെ വിശ്വസ്തന്‍

കാഫിർ സ്ക്രീന്‍ഷോട്ട്: അമ്പാടിമുക്ക് സഖാക്കൾ പേജിന്‍റെ അഡ്മിന്‍ പി. ജയരാജന്‍റെ വിശ്വസ്തന്‍

കണ്ണൂർ: കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം ഷെയർ ചെയ്ത അമ്പാടി മുക്ക് സഖാക്കൾ എന്ന പേജിന്‍റെ അഡ്മിൻ മുതിർന്ന സിപിഎം നേതാവ് പി. ജയരാജനുമായി ബന്ധമുളള ഡിവൈഎഫ്ഐ നേതാവ്. ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷാണ് അമ്പാടി മുക്ക് സഖാക്കൾ എന്ന പേജിന്‍റെ അഡ്മിൻ.

പി. ജയരാജൻ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ പി. ജയരാജന്‍റെ ഫേസ്ബുക്ക് പേജ് ഉൾപ്പടെയുളള സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന അഡ്മിൻമാരിൽ ഒരാളായിരുന്നു മനീഷ്. നിലവില്‍ ഡിവൈഎഫ്ഐ മയ്യില്‍ ബ്ലോക്ക് കമ്മിറ്റിയംഗവും മയ്യില്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമാണ് മനീഷ്. കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ഉയർന്നതോടെ പേജ് ഡിലീറ്റ് ആക്കിയിരുന്നു. ഇതോടെ കാഫിർ വിവാദത്തിൽ ആരോപണം നേരിടുന്ന രണ്ടാമത്തെ ഡിവൈഎഫ്ഐ നേതാവാണ് മനീഷ്. നേരത്തെ ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷിനെതിരേയും ആരോപണം ഉയർന്നിരുന്നു.

സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് റിബേഷ് ആണെന്നായിരുന്നു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. ഇതിനിടെ റിബേഷി‌ന് പൂർണ പിന്തുണയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം രം​ഗത്തുവന്നു. കാഫിർ സ്‌ക്രീൻഷോട്ടിന്റെ പേരിൽ റിബേഷിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമെന്ന് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.