വിയന്ന: യൂറോപ്പിൽ വർധിച്ച് വരുന്ന ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും ഇസ്‌ലാമിൽ നിന്ന് പരിവർത്തനം ചെയ്യുന്നവരെ സംരക്ഷിക്കാനും സർക്കാരുകളോട് ആവശ്യപ്പെട്ട് വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഒബ്സർവേറ്ററി ഓഫ് ടോളറൻസ് ആൻഡ് ഡിസ്ക്രിമിനേഷൻ എഗൈൻസ്റ്റ് ക്രിസ്റ്റ്യൻസ് ഇൻ യൂറോപ്പ്' (ഒ.ഐ.ഡി.എ.സി യൂറോപ്പ്). മതത്തെയോ വിശ്വാസത്തെയോ അടിസ്ഥാനമാക്കിയുള്ള അക്രമത്തിൻ്റെ ഇരകൾക്കായുള്ള അന്താരാഷ്ട്ര അനുസ്മരണ ദിനത്തിലാണ് സംഘടനയുടെ മുന്നറിയിപ്പ്.
യൂറോപ്പിലെ ക്രിസ്ത്യാനികൾക്കെതിരായ അസഹിഷ്ണുതയും വിവേചനവും 44 ശതമാനം വർധിച്ചതായി ഒ.ഐ.ഡി.എ.സി റിപ്പോർട്ട് ചെയ്തു. യൂറോപ്പിലുടനീളമുള്ള രാജ്യങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ വർധിച്ച് വരുന്ന ഭീഷണികൾ ഭയാനകമാണെന്നും അത് അവഗണിക്കരുതെന്നും ഒ.ഐ.ഡി.എ.സി യൂറോപ്പിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഞ്ജ ഹോഫ്മാൻ പറഞ്ഞു,
ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളുടെ 749 കേസുകളിൽ ഭൂരിഭാഗവും നശീകരണ പ്രവർത്തനങ്ങളോ തീപിടുത്തമോ ആണെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും യൂറോപ്പിലുടനീളമുള്ള രാജ്യങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ വർധിച്ച് വരുന്ന ഭീഷണികൾ ഭയാനകമാണെന്നും അത് അവഗണിക്കരുതെന്നും ഹോഫ്മാൻ കൂട്ടിച്ചേർത്തു.
2024 ൻ്റെ തുടക്കം മുതൽ ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജർമനി, ഓസ്ട്രിയ, പോളണ്ട്, സെർബിയ എന്നിവിടങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ 25 ലധികം അക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതായി ഒ.ഐ.ഡി.എ.സി യൂറോപ്പ് വ്യക്തമാക്കി. ഈ വർഷം ജൂണിൽ ഡിജോണിലെ സെവൻത് ഡേ അഡ്വെൻറിസ്റ്റ് സഭയ്‌ക്ക് നേരെ പള്ളി ശുശ്രൂഷയ്ക്കിടെ ആക്രമണമുണ്ടായി. കണ്ണീർ വാതക ആക്രമണം പരിഭ്രാന്തി പരത്തുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒ.ഐ.ഡി.എ.സി വ്യക്തമാക്കി.
ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജാവേദ് നൂറിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഒരാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ബ്രിട്ടീഷ് കോടതിയുടെ ഉദാഹരണം സംഘടന ചൂണ്ടിക്കാട്ടി. അലിദ് നൂറിയെ മരിക്കാൻ അർഹനായ ഒരാളായാണ് അക്രമികൾ കണക്കാക്കിയത്. മത പരിവർത്തനത്തിനുള്ള അവകാശം മത സ്വാതന്ത്ര്യത്തിൻ്റെ അനിവാര്യ ഘടകമാണ്. മുസ്ലീം പശ്ചാത്തലത്തിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്ന് വരുന്നവരെ സംരക്ഷിക്കാൻ യൂറോപ്യൻ ഗവൺമെൻ്റുകൾ അവരുടെ കഴിവിൻ്റെ പരമാവധി പ്രവർത്തിക്കണമെന്നും 'ഒ.ഐ.ഡി.എ.സി യൂറോപ്പ്' ആവശ്യപ്പെട്ടു.
ക്രിസ്ത്യാനികൾക്കും മറ്റ് മതവിശ്വാസികൾക്കും എതിരായ അക്രമങ്ങൾ ക്രമാതീതമായി വർധിക്കുന്നതിൽ ജർമ്മൻ ബിഷപ്പ് കോൺഫറൻസ് ആശങ്ക പങ്കിട്ടു. മതപരമായ അക്രമങ്ങൾ വർധിക്കുന്നത് തടയാൻ സർക്കാരുകളും മത സമൂഹങ്ങളും കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്ന് യൂണിവേഴ്‌സൽ ചർച്ചിനായുള്ള ജർമൻ ബിഷപ്പ് കമ്മീഷൻ ചെയർമാൻ ബവേറിയയിലെ ഓഗ്‌സ്ബർഗിലെ ബിഷപ്പ് ബെർട്രാം മെയർ പറഞ്ഞു. മതസ്വാതന്ത്ര്യം മനുഷ്യാവകാശങ്ങളിൽപ്പെട്ടതാണെന്ന വസ്തുതയും ബിഷപ്പ് മെയെർ അനുസ്മരിച്ചു. അവയ്ക്ക് സംരക്ഷണം ഉറപ്പാക്കുകയെന്നത് കൂട്ടായ ഉത്തരവാദിത്വമാണെന്നും രാഷ്ട്രത്തിൻറെ ചുമതലായാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.