ന്യൂഡല്‍ഹി: മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ പിഴ. 90 ലക്ഷം രൂപയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന കമ്പനിക്ക് പിഴയിട്ടത്.
ഇതിനൊപ്പം വീഴ്ചയുടെ പേരില്‍ കമ്പനിയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ പങ്കുല്‍ മാത്തൂരിനും ട്രെയിനിങ് ഡയറക്ടര്‍ മനീഷ് വാസവദയ്ക്കും യഥാക്രമം ആറ്, മൂന്ന് ലക്ഷം വീതവും പിഴ ചുമത്തിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ പൈലറ്റുമാര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ജൂലൈ പത്തിന് കമ്പനി സ്വമേധയാ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വഴിയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിപ്പെട്ടത്. തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. നിരവധി ഗുരുതരമായ പോരായ്മകളാണ് ഇതില്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് 22 ന് കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിന് നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് പിഴ ചുമത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
അടുത്തിടെയായി നിരവധി പരാതികളാണ് എയര്‍ ഇന്ത്യയ്ക്കെതിരെ ഉയരുന്നത്. സമയക്രമം പാലിക്കാത്തതും മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ അടിക്കടി റദ്ദാക്കുന്നതുമാണ് കൂടുതല്‍ പരാതിക്ക് ഇടയാക്കിയത്.
ജീവനക്കാരുടെ കുറവ്, സാങ്കേതിക തകരാര്‍ തുടങ്ങിയവയാണ് ഇതിന് കാരണങ്ങളായി പറഞ്ഞിരുന്നത്. അടിക്കടി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ യാത്രക്കാര്‍ എയര്‍ ഇന്ത്യയില്‍ നിന്ന് അകന്നു. സ്വകാര്യ വിമാനക്കമ്പനികളെയാണ് ആഭ്യന്തര യാത്രയ്ക്കുള്‍പ്പെടെ ഇപ്പോള്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.