ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 12 ഗ്രീന്‍ ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിലൂടെ 51,000 ഓളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ആകെ 28,602 കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രം അംഗീകരിച്ചത്.
കേരളത്തിന് അനുവദിച്ച സ്മാര്‍ട്ട് സിറ്റി പാലക്കാട്ട് സ്ഥാപിക്കും. ഇതിനായി വികസനത്തിനായി 3806 കോടി രൂപ അനുവദിക്കും. 1710 ഏക്കറില്‍ പദ്ധതി ഒരുങ്ങുക.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ എന്‍എസ്ഡിസി സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് വ്യവസായി ഇടനാഴി പദ്ധതി നടപ്പാക്കുക. കഴിഞ്ഞമാസം പാലക്കാട് കേന്ദ്രീകരിച്ചുള്ള ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര നിര്‍ദേശ കണ്‍സള്‍ട്ടന്‍സിയുടെ പഠന റിപ്പോര്‍ട്ടിന്റെയും ഉന്നതതല ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് പദ്ധതി കേരളത്തിന് അനുവദിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്.
പദ്ധതിക്കായി സര്‍ക്കാര്‍ പാലക്കാട് സ്ഥലമേറ്റെടുത്ത് നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. മെഡിസിനല്‍, കെമിക്കല്‍, ബോട്ടാണിക്കല്‍ പ്രോഡക്ട്സ്, റബ്ബര്‍ അധിഷ്ഠിതമായ കേന്ദ്രം കൂടിയായി ഇത് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.