മുകേഷിനെതിരായ അന്വേഷണത്തിന് എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

 മുകേഷിനെതിരായ അന്വേഷണത്തിന് എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്.പി പൂങ്കുഴലിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ചേര്‍ത്തല ഡിവൈ.എസ്.പി ബെന്നിയാണ് മുകേഷ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍.

കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യയുടെ കേസ് ഒഴികെ മറ്റെല്ലാ കേസിന്റെയും അന്വേഷണ മേല്‍നോട്ടം എസ്.പി പൂങ്കുഴലിക്കാണ്.
തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ പരാതിക്കാരിക്ക് ഗൂഢലക്ഷ്യമെന്ന് മുകേഷ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു. തന്റെ സിനിമാ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ആരോപണമെന്നും ആരോപണം തെറ്റെന്ന് തെളിയിക്കാന്‍ 2009 മാര്‍ച്ച് ഏഴിന് അയച്ച മെയില്‍ സന്ദേശം തെളിവായുണ്ടെന്നും

നടന്‍ വ്യക്തമാക്കി. തന്റെ മാന്യമായ പെരുമാറ്റത്തെ പരാതിക്കാരി അഭിനന്ദിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായാല്‍ നികത്താനാകാത്ത നഷ്ടമുണ്ടാകും. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കുമെന്നും മുകേഷ് ഹര്‍ജിയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.