തിമിംഗല സ്രാവ് വംശനാശ ഭീഷണിയില്‍; സംരക്ഷണത്തിന് പൊതുജന പിന്തുണ തേടി സിഎംഎഫ്ആര്‍ഐ

തിമിംഗല സ്രാവ് വംശനാശ ഭീഷണിയില്‍; സംരക്ഷണത്തിന് പൊതുജന പിന്തുണ തേടി സിഎംഎഫ്ആര്‍ഐ

കൊച്ചി: ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവിന്റെ സംരക്ഷണത്തിന് പൊതുജന പിന്തുണ തേടി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). സൗമ്യനായ ഭീമന്‍ മത്സ്യം എന്നറിയപ്പെടുന്ന ഇവ ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുകയാണ്.

ബോധവല്‍കരണത്തിലൂടെ ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തി വംശനാശത്തിന്റെ വക്കില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് ലക്ഷ്യം. സ്രാവ്-തിരണ്ടിയിന സംരക്ഷണവുമായി ബന്ധപ്പെട്ട് സിഎംഎഫ്ആര്‍ഐ നടത്തിവരുന്ന ഗവേഷണ പദ്ധതിക്ക് കീഴിലാണ് ബോധവല്‍കരണം നടത്തുക.

കടലിലെ ഘടനയും കാലം തെറ്റിയുള്ള പ്രതിഭാസങ്ങളും കടലിനെയും കടല്‍ ജീവികളെയും സാരമായി ബാധിക്കുന്നുണ്ട്. വര്‍ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യം, ഉപയോഗ ശൂന്യമായ വലകള്‍, കടലിലെ ചരക്കുനീക്കങ്ങള്‍ എന്നിവ തിമിംഗല സ്രാവുകളെയും ബാധിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ നടത്തി വരുന്ന ബോധവല്‍കരണം ഫലം കാണുന്നതായി സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. വലയില്‍ കുടുങ്ങുന്ന ഇവയെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് തിരികെ വിടുന്നുണ്ട്.

വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട ഇവയെ പിടിക്കുന്നതും വിപണനം നടത്തുന്നതും കുറ്റകരമാണ്. പരമാവധി 21 മീറ്റര്‍ വരെ വലുപ്പവും 42 ടണ്‍ വരെ ഭാരവുമുള്ള ഈ മത്സ്യം നിരുപദ്രവകാരികളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.