ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ വിദേശ അമേരിക്കയിലേയ്ക്ക്. കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഭാഗമായി സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെയാണ് അമേരിക്ക സന്ദര്‍ശിക്കുക. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോഡയാണ് ഇക്കാര്യം അറിയിച്ചത്.
അദേഹം ഡാളസിലും വാഷിംഗ്ടണ്‍ ഡിസിയിലും വിവിധ പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കും. സെപ്റ്റംബര്‍ എട്ടിന് ഡാളാസ്, ടെക്‌സാസ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ സെപ്റ്റംബര്‍ ഒന്‍പത്, പത്ത് തിയതികളില്‍ വാഷിംഗ്ടണും സന്ദര്‍ശിക്കും. ഇന്ത്യാക്കാരായ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി ആളുകളുമായി അദേഹം കൂടിക്കാഴ്ച നടത്തും. ആദ്യ ദിവസത്തെ ഭക്ഷണം ഡാളസില്‍ നിന്നുള്ള നേതാക്കള്‍ക്കൊപ്പമായിരിക്കും രാത്രി ഭക്ഷണം.
കര്‍ണാടകവും തെലങ്കാനയും കോണ്‍ഗ്രസ് ജയിച്ചതോടെ ബിസിനസുകാര്‍ക്കും ടെക്‌നോക്രാറ്റുകള്‍ക്കും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വലിയ താല്‍പര്യമുണ്ടെന്നും മഹാരാഷ്ട്ര കൂടി ജയിക്കാന്‍ സാധിച്ചാല്‍ മുംബൈ, പുനെ എന്നീ നഗരങ്ങളില്‍ ബിസിനസ് താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവര്‍ കൂടി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഭാഗമാകുമെന്നും സാം പിത്രോഡ കൂട്ടിച്ചേര്‍ത്തു.
അതേസമയം അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം എന്നതും പ്രധാനമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.