സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം

 സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷ (ഓണപ്പരീക്ഷ) ഇന്ന് ആരംഭിക്കും. ഹൈസ്‌കൂള്‍ വിഭാഗം പരീക്ഷകളാണ് ഇന്ന് നടക്കുക. യുപി പരീക്ഷകള്‍ നാളെ തുടങ്ങും. പ്ലസ്ടു പരീക്ഷയും ആരംഭിക്കും. എല്‍പി വിഭാഗത്തിന് വെള്ളിയാഴ്ചയാണ് തുടങ്ങുക.

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഓണപ്പരീക്ഷയില്ല. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ 10:15 വരെയും പകല്‍ 1:30 മുതല്‍ 1:45 വരെയും കൂള്‍ ഓഫ് ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പരീക്ഷ രണ്ട് മുതല്‍ 4:15 വരെയായിരിക്കും. ഒന്ന്, രണ്ട് ക്ലാസുകളില്‍ സമയ ദൈര്‍ഘ്യമില്ല.

പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പരീക്ഷ അവസാനിപ്പിക്കാം. 12 ന് പരീക്ഷകള്‍ അവസാനിക്കും. ഓണാവധിക്കായി 13 ന് സ്‌കൂള്‍ അടയ്ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.