ഹൈദരാബാദ്: നടന്‍ വിനായകന്‍ ഹൈദരാബാദ് പൊലീസിന്റെ കസ്റ്റഡിയില്‍. വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി നടന്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നാലെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിനായകനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിന്നീടാണ് പൊലീസിന് കൈമാറിയത്.
കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രയിലായിരുന്നു വിനായകന്‍. കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് താരം ഗോവയിലേക്ക് പോയത്. എന്നാല്‍ ഗോവയിലേക്കുള്ള കണക്ടിങ് ഫ്‌ളൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം ഹൈദരാബാദില്‍ ഇറങ്ങി.
തുടര്‍ന്ന് അവിടെവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യേറ്റത്തില്‍ കലാശിക്കുകയും ചെയ്തു. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചെന്നാണ് താരം പറയുന്നത്. തന്നെ കസ്റ്റഡിയില്‍ എടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവായിട്ട് ഉണ്ടല്ലോ എന്നും വിനായകന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.