മുംബൈ: ബോളിവുഡ് താര ദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങിനും അദ്യത്തെ കണ്‍മണിയായി പെണ്‍കുഞ്ഞ് പിറന്നു. ഇന്നലെ വൈകുന്നേരം ദീപികയെ മുംബയിലെ എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണെന്ന വാര്‍ത്ത കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും പങ്കുവച്ചത്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു താരങ്ങള്‍ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഏറെ വര്‍ഷത്തെ പ്രണയത്തിന് ശേഷം 2018 ലാണ് ഇരുവരും വിവാഹിതരായത്.
കഴിഞ്ഞ ദിവസം പുറത്തു വന്ന ദീപികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. നിറവയറുമായുള്ള ദീപീകയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. നിറഞ്ഞ ചിരിയോടെയാണ് ചിത്രങ്ങളില്‍ ബോളിവുഡിലെ പവര്‍ കപ്പിള്‍സിനെ കാണാന്‍ കഴിയുന്നത്.
അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടി അഭിനയിച്ച നാല് സിനിമകള്‍ ചേര്‍ന്ന് 3,200 കോടിയാണ് നേടിയത്. 2023 ല്‍ പഠാനിലൂടെയാണ് ദീപിക ഈ ജൈത്രയാത്ര തുടങ്ങിയത്. ആഗോള തലത്തില്‍ ആയിരം കോടിയിലധികം സിനിമ നേടി.
ദീപികയുടെ ആദ്യത്തെ ആയിരം കോടി ചിത്രമായിരുന്നു ഇത്. രണ്ടാമത്തെ സിനിമ ജവാനായിരുന്നു. പഠാനേക്കാള്‍ വലിയ വിജയം ജവാന്‍ നേടി. 1,100 കോടിയിലേറെ സ്വന്തമാക്കിയ ജവാന്‍ നടിയുടെ കരിയര്‍ ബെസ്റ്റ് സിനിമയായിട്ടാണ് കണക്കാക്കുന്നത്. ദീപികയും രണ്‍വീറും ഏറ്റവും ഒടുവില്‍ ഒരുമിച്ചഭിനയിച്ച സിങ്കം എഗെയിന്‍ എന്ന ചിത്രം ഈ വര്‍ഷം നവംബറില്‍ പുറത്തിറങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.