കൊച്ചി: ഇ എസ് ഐ യിൽ നിന്നും ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണ്ണമായും ഒഴിവാക്കണമെന്നും, മുല്ലപ്പെരിയാർ വിഷയത്തിൽ ജനസുരക്ഷ ഉറപ്പുവരുത്താൻ സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റുകളിൽ ജാഗ്രതാ ദിനാചരണം നടത്തി.
ലൂർദ് കത്തീഡ്രൽ അങ്കണത്തിൽ നടന്ന ജാഗ്രതദിന പ്രതിഷേധ യോഗത്തിൽ അസി ഡയറക്ടർ ഫാ. അനു ചാലിൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി നിയമത്തിന്റെ പേരിൽ കർഷകരെ കുടിയിറക്കരുതെന്ന് രൂപത പ്രസിഡന്റ് ഡോ ജോബി കാക്കശ്ശേരി പറഞ്ഞു. ജനങ്ങളെ ഭീതിയിലാഴ്ത്തിയുട്ടുള്ള മുല്ലപെരിയാർ ഡാം എത്രയും വേഗം പുനർനിർമ്മിക്കണമെന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ കെ എം ഫ്രാൻസിസ് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ആന്റോ പാലത്തിങ്കൽ പ്രമേയേവതരണം നടത്തി. സെക്രട്ടറിയും ട്രസ്റ്റിയുമായ ജോസ് ചിറ്റാട്ടുകരക്കാരൻ സ്വാഗതവും മാനേജിങ് ട്രസ്റ്റി ജോജു മഞ്ഞില നന്ദിയും പറഞ്ഞു. കോർപറേഷൻ കൗൺസിലർ ലീല വർഗീസ്, തോമസ് കോനിക്കര, ജോജു തേക്കത്ത്, ലൂയി കണ്ണാത്ത് എന്നിവർ സംസാരിച്ചു.
ചെത്തിപ്പുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ജാഗ്രത ദിനത്തിന് ഇടവക വികാരി ഫാ. തോമസ് കല്ലുകളം നേതൃത്വം നൽകി. കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫെറോനാ പള്ളിയിൽ നടന്ന പ്രതിഷേധത്തിൽ ഇഎസ്എ മാപ്പ് കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ഫെറോനാ വികാരി ഫാ. ബിജു കല്ലിങ്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോസ് തയ്യിൽ, അലക്സാണ്ടർ പുന്നക്കോട്ടിൽ പ്രവീൺ എന്നിവർ നേതൃത്വം വഹിച്ചു.
ഇളവംപാടം സെൻറ് തോമസ് ഇടവകയിൽ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ജാഗ്രതാ ദിനത്തിൽ ഇടവക വികാരി മാത്യു ഞൊങ്ങിണിയിൽ ഇഎസ്എ സംബന്ധമായ വിഷയത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി. ബെന്നി മറ്റപ്പള്ളിൽ, ജനവാസ മേഖലകളെയും കൃഷി ഭൂമിയെയും ഇ.എസ്.എ. പരിധിയിൽ ഉൾപ്പെടുത്തി പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിനെതിരെ ചടങ്ങിൽ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.