'ഇസ്ലാമിക തീവ്രവാദികള്‍ അജപാലന പ്രവർത്തനങ്ങൾക്ക് ഭീഷണിയാകുന്നു': നൈജീരിയന്‍ ബിഷപ്പ്

'ഇസ്ലാമിക തീവ്രവാദികള്‍ അജപാലന പ്രവർത്തനങ്ങൾക്ക് ഭീഷണിയാകുന്നു': നൈജീരിയന്‍ ബിഷപ്പ്

ബെനിന്‍: ലോകത്തിൽ ക്രിസ്ത്യാനിയായി ജീവിക്കാൻ ഏറ്റവും അപകടകരമായ രാജ്യമാണ് നൈജീരിയ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നൈജീരിയയിൽ കുറഞ്ഞത് അൻപതിനായിരം ക്രിസ്ത്യാനികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വിവിധ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഇസ്ലാമിക തീവ്രവാദികള്‍ തങ്ങളുടെ അജപാലന പ്രവർത്തനങ്ങൾക്ക് നിരന്തരമായ ഭീഷണി സൃഷ്ടിക്കുകയാണെന്ന് രാജ്യത്തെ എൻ ഡാലി ബിഷപ്പ് മാർട്ടിൻ അഡ്ജൗ മൗമൗനി. നൈജീരിയയുടെ അതിർത്തികടുത്തുള്ള ബെനിനിലെ ഗ്രാമം സായുധരായ ജിഹാദി തീവ്രവാദികള്‍ ആക്രമിച്ചതായി ബിഷപ്പ് പറഞ്ഞു. പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും വീടുകളിൽ അതിക്രമിച്ച് കയറുകയും മോഷണം നടത്തുകയും സാധാരണക്കാരെ തട്ടിക്കൊണ്ടു പോയതായും ബിഷപ്പ് വെളിപ്പെടുത്തി.

കഴിഞ്ഞ മാസം കത്തോലിക്കാ വിശ്വാസിയെ തട്ടിക്കൊണ്ടുപോയവരുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നാണ് അനുമാനം. നൈജീരിയൻ ഇസ്ലാമിക തീവ്രവാദികള്‍ വളരെക്കാലമായി രൂപതയിൽ പ്രത്യേകിച്ച് ഗ്രാമ പ്രദേശങ്ങളിൽ ഭീകരത പടർത്തിക്കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളിലെ അജപാലന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തങ്ങൾ നിർബന്ധിതരായി. നഗരത്തിലെ സാഹചര്യവും വിഭിന്നമല്ലായെന്ന് ബിഷപ്പ് പറയുന്നു.

എന്റെ രൂപതയിലെ വൈദികരോട് പകൽ സമയങ്ങളിൽ മാത്രം ആരാധനകൾ നടത്താൻ ഞാൻ ആവശ്യപ്പെട്ടു. കാരണം രാത്രിയാകുന്തോറും അരക്ഷിതാവസ്ഥ കൂടുന്നു. ബൊക്കോ ഹറാമുമായി ബന്ധമുള്ള നൈജീരിയൻ ജിഹാദികൾക്ക് നിലവിൽ സാമ്പത്തിക ലക്ഷ്യങ്ങളുണ്ടെന്ന് തോന്നുന്നു. അവർ ഗ്രാമങ്ങൾ കൊള്ളയടിക്കുകയും മോചനദ്രവ്യത്തിനായി ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. സുവിശേഷം പ്രഖ്യാപിക്കുന്നത് തടയുമെന്ന് അവർ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബിഷപ്പ് വെളിപ്പെടുത്തി.

നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹങ്ങൾ ഒന്നിലധികം തീവ്രവാദ വിഭാഗങ്ങളിൽനിന്ന് നിരന്തരം ഭീഷണികൾ നേരിടുന്നു. മേഖലയിലെ ഏറ്റവും സജീവമായ ജിഹാദിസ്റ്റ് ഗ്രൂപ്പുകളിലൊന്നായ ബോക്കോ ഹറാം, ക്രിസ്ത്യൻ ഗ്രാമങ്ങൾ, സ്കൂളുകൾ, പള്ളികൾ എന്നിവയ്‌ക്കെതിരെ അക്രമം അഴിച്ചുവിടുന്നു.

അതേസമയം ഐ എസുമായി ബന്ധപ്പെട്ട തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP) തട്ടിക്കൊണ്ടു പോകലുകളും കൂട്ടക്കൊലകളും നടത്തി ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതു തുടരുന്നു. ഭൂമി, ജലസ്രോതസുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പേരിൽ ക്രിസ്ത്യൻ കർഷകരെ ആക്രമിക്കുന്നതിൽ പ്രശസ്തരായ സായുധ സംഘമായ ഫുലാനി തീവ്രവാദികളാണ് മറ്റൊരു പ്രധാന ആക്രമണകാരികൾ.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.