ലാ പാസ്: തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ദൈവത്തിന് നന്ദി പറഞ്ഞ് ബൊളീവിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റോഡ്രിഗോ പാസ് പെരേര. രാജ്യത്തെ പ്രശ്നങ്ങള്‍ സ്‌നേഹത്തോടെയും സമാധാനപരമായും പരിഹരിക്കുമെന്ന് അദേഹം പ്രഖ്യാപിച്ചു.
“ദൈവത്തിന് നന്ദി പറയാനാണ് എനിക്ക് ആദ്യം ആഗ്രഹം. നമ്മുടെ മാതൃരാജ്യത്തിനായി ധൈര്യത്തോടെ തീരുമാനം എടുക്കാനുള്ള ശക്തി ദൈവമാണ് നല്‍കുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ വെറുപ്പിലൂടെയോ ഭിന്നതയിലൂടെയോ അല്ല, മറിച്ച് സ്‌നേഹത്തോടെയാണ് പരിഹരിക്കേണ്ടത്” - വിജയ ശേഷം നടത്തിയ പ്രസംഗത്തില്‍ പാസ് പറഞ്ഞു.
ബൊളീവിയന്‍ ബിഷപ്പുമാരുടെ സമ്മേളനം പുതിയ ഭരണകൂടത്തിന് ആശംസകള്‍ നേരുകയും രാജ്യം നേരിടുന്ന വെല്ലുവിളികള്‍ വലുതാണെങ്കിലും പുതിയ സര്‍ക്കാര്‍ എല്ലാ പൗരന്മാരുടെയും ക്ഷേമത്തിന് മുന്‍ഗണന നല്‍കുമെന്ന വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലങ്ങളെ ശാന്തമായി അംഗീകരിക്കാനും, ജനതയുടെ തീരുമാനത്തെ മാനിച്ച് രാജ്യത്തിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും സമ്മേളനം എല്ലാ രാഷ്ട്രീയ - സാമൂഹിക വിഭാഗങ്ങളോടും ആഹ്വാനം ചെയ്തു.
ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരിച്ച പാസ് ഫ്രീ അലയന്‍സ് സഖ്യത്തിലെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ട്യൂട്ടോ ക്വിറോഗ റാമിറെസിനെ പരാജയപ്പെടുത്തിയാണ് വിജയം കൈവരിച്ചത്. പാസ് പെരേരയ്ക്ക് 54.61 ശതമാനം വോട്ടുകളും എതിരാളിക്ക് 45.39 ശതമാനം വോട്ടുകളും ലഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.