തിരുക്കല്ലറ ദേവാലയത്തിൽ ആത്മീയ നിമിഷം; ദിവ്യബലിയിൽ പങ്കെടുത്ത് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്

തിരുക്കല്ലറ ദേവാലയത്തിൽ ആത്മീയ നിമിഷം; ദിവ്യബലിയിൽ പങ്കെടുത്ത് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്

ജറുസലേം: വിശുദ്ധനാട്ടിലെ തിരുക്കല്ലറ ദേവാലയത്തിൽ പ്രാർത്ഥനയുടെ നിമിഷങ്ങൾ പങ്കിട്ടു അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഭാര്യ ഉഷ വാൻസും. യേശുവിന്റെ കുരിശുമരണവും പുനരുത്ഥാനവും ഓർമ്മിപ്പിക്കുന്ന ഈ ദേവാലയത്തിൽ നടന്ന ദിവ്യബലിയിൽ ഇരുവരും പങ്കെടുത്തു.

മൂന്ന് ദിവസത്തെ നയതന്ത്ര സന്ദർശനത്തിന്റെ ഭാഗമായാണ് ഇരുവരും ജറുസലേമിൽ എത്തിയത്. ഫ്രാൻസിസ്കൻ സന്യാസിമാർ അർപ്പിച്ച ദിവ്യബലിയിൽ പങ്കെടുത്തതിനു മുമ്പ് വാൻസ് കുമ്പസാരവും ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ചയും നടത്തി. കാൽവരി അൾത്താരയ്ക്ക് മുമ്പില്‍ വാൻസും ഭാര്യയും മെഴുകുതിരികൾ കത്തിച്ച് പ്രാര്‍ത്ഥിച്ചു.



ക്രിസ്തുവിന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞത് എത്രയോ അനുഗ്രഹമാണെന്ന് വാൻസ് എക്സില്‍ കുറിച്ചു. ഏറ്റവും പവിത്രമായ ഈ സ്ഥലങ്ങളെ പരിപാലിക്കുന്ന ഗ്രീക്ക്, അർമേനിയൻ, കത്തോലിക്കാ വൈദികരോട് അങ്ങേയറ്റം നന്ദിയുണ്ടെന്നും സമാധാനത്തിന്റെ രാജാവ് നമ്മോട് കരുണ കാണിക്കുകയും സമാധാനത്തിനായുള്ള നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കുകയും ചെയ്യട്ടെയെന്നും വാന്‍സ് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

വാൻസിന്റെ ഈ സന്ദർശനം മതപരമായ ബന്ധങ്ങൾക്കും ആത്മീയ രാഷ്ട്രീയത്തിനും പുതിയ അർത്ഥം നൽകുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു.

നാലാം നൂറ്റാണ്ടിൽ ചക്രവർത്തി കോൺസ്റ്റന്റൈൻ ദി ഗ്രേറ്റ് പണിത ഈ ദേവാലയം കത്തോലിക്കാ, ഗ്രീക്ക് ഓർത്തഡോക്സ്, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ സംയുക്തമായി നിയന്ത്രിക്കുന്നു. ക്രിസ്ത്യാനികൾക്ക് ലോകമെമ്പാടുമുള്ള തീർഥാടനങ്ങളുടെ ഹൃദയകേന്ദ്രം തന്നെയാണ് ഈ വിശുദ്ധ സ്ഥലം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.