പെർത്ത്: പെർത്ത് മലയാളികളെ നൊമ്പരപ്പെടുത്തി യുവാവിന്റെ മരണം. പെർത്തിൽ പിയാരാ വാട്ടേഴ്സിൽ താമസിക്കുന്ന തോമസ് - ലിസി ദമ്പതികളുടെ മകൻ ആൽഡ്രിൻ തോമസാണ് മരണപ്പെട്ടത്. ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിൽ കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. പിതാവ് ചാലക്കുടി പരിയാരം സ്വദേശി വാഴപ്പിള്ളി ഉധിനിപറമ്പിൽ തോമസ് ദേവസ്യ. ഫിയോണ സ്റ്റാൻലെ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്നു ചങ്ങനാശേരി സ്വദേശിനി ലിസി തോമസാണ് മാതാവ്.
ഏക സഹോദരൻ സ്റ്റീവ് തോമസും ഭാര്യ ശീതൾ സ്റ്റീവും ന്യൂസിലാൻഡിൽ സ്ഥിരതാമസക്കാരാണ്. മൃതസംസ്കാര ചടങ്ങുകളുടെ തീയതിയും സമയവും പിന്നീട് തീരുമാനിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.