'വോട്ടർമാർ തീരുമാനിക്കാതെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ല'; അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തി അരവിന്ദ് കെജരിവാൾ

'വോട്ടർമാർ തീരുമാനിക്കാതെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ല'; അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തി അരവിന്ദ് കെജരിവാൾ

ന്യൂഡൽഹി: അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ആറ് മാസത്തെ ജയിൽ വാസത്തിന് ശേഷം ജയിൽ മോചിതനായി എത്തിയിട്ടായിരുന്നു കെജരിവാളിന്റെ പ്രഖ്യാപനം. രണ്ട് ദിവസത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജരിവാൾ പറഞ്ഞു.

വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് കെജരിവാൾ പറഞ്ഞു. ജയിലിലായാലും വഴങ്ങരുത്. ബ്രിട്ടീഷ് ഭരണത്തെക്കാൾ ഏകാധിപത്യപരമാണ് കേന്ദ്രം. എല്ലാവിധ പിന്തുണയ്ക്കും നന്ദി. എഎപിക്ക് ദൈവത്തിൻ്റെ അനുഗ്രഹമുണ്ട്. താൻ രാജിവെക്കാതെ ഇരുന്നത് ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടിയാണ്. ഒരോ വീടുകളിലും പോകുമെന്നും ജനങ്ങളുടെ അഭിപ്രായം തേടുമെന്നും കെജരിവാൾ പറഞ്ഞു.

അതേ സമയം കെജരിവാള്‍ രാജിവെച്ച ശേഷം പാര്‍ട്ടിയിലെ ഒരാളെ മുഖ്യമന്ത്രിയാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് വരെയാണ് പുതിയയാള്‍ മുഖ്യമന്ത്രിയായി തുടരുക. കെജരിവാള്‍ ജനങ്ങളുടെ ഇടയിലേക്ക് പോയി പിന്തുണ അഭ്യര്‍ത്ഥിക്കുമെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.