ബംഗളൂരു: ജീവിത പങ്കാളിയെ തേടുന്ന സിറോ മലബാർ സഭയിലെ യുവാതി യുവാക്കൾക്കായി വിവാഹാർത്തി സംഗമം സംഘടിപ്പിക്കുന്നു. കത്തോലിക്കാ കോൺഗ്രസും ലെയ്റ്റി കമ്മീഷനും മാണ്ഡ്യ രൂപതയും ചേർന്ന് സംഘടിപ്പിക്കുന്ന സംഗമം നവംബർ ഒമ്പതിന് ബംഗ്ലൂരുവിലെ ധർമരം ക്രൈസ്റ്റ് സ്കൂൾ ക്യാമ്പസിലാണ് നടക്കുക.
ഒക്ടോബർ 31-നകം രജിസ്റ്റർ ചെയ്യുന്നവർക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുക. രജിസ്ട്രേഷനോടൊപ്പം ഇടവക വികിരിയുടെ ലെറ്റർ ഉൾപ്പെടുത്തണമെന്നും യുവാക്കളും കുടുംബാംഗങ്ങളും അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംഘാടകർ അറിയിച്ചു.
“ദൈവമായ കര്‍ത്താവ് അരുളിച്ചെയ്‌തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും.” (ഉല്പത്തി 2:18) എന്ന തിരുവെഴുത്ത് സന്ദേശത്തെ ആധാരമാക്കി സംഘടിപ്പിക്കുന്ന ഈ സംഗമം. വിവാഹം ആലോചിക്കുന്നവർക്ക് വിശ്വാസ മൂല്യങ്ങൾ പങ്കുവെക്കുന്നതോടൊപ്പം അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്താനുള്ള അപൂർവ അവസരവും സംഗമം ഒരുക്കുന്നു.
രജിസ്ട്രേഷൻ ലിങ്ക്: https://docs.google.com/forms/d/1JhyDSWNPx0YX8g-tXyjyawimdbh9LIrSOX1BRT4uTIO/edit
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.