ആശ്വാസം: മൂന്ന് പേരുടെ പരിശോധനാ ഫലംകൂടി നെഗറ്റീവ്; ഹൈറിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ 50 പേര്‍

ആശ്വാസം: മൂന്ന് പേരുടെ പരിശോധനാ ഫലംകൂടി നെഗറ്റീവ്; ഹൈറിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ 50 പേര്‍

തിരുവനന്തപുരം: നിപ ബാധിച്ച് യുവാവ് മരിച്ച മലപ്പുറത്ത് മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ 16 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായി. ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയിയിലുള്ളത്. അതില്‍ 50 പേര്‍ ഹൈറിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലാണ് ഉള്ളത്. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

മലപ്പുറത്ത് എം പോക്സ് സംശയിക്കുന്ന വ്യക്തിയുടെ കൂടെ സഞ്ചരിച്ച ആളുകളുടെ വിവരങ്ങള്‍ എടുത്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചാല്‍ ഇവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. എയിംസ് വിഷയത്തില്‍ കേരളത്തിന് വ്യക്തമായ നിലപാട് ഉണ്ടെന്നും കോഴിക്കോട് കിനാലൂരില്‍ മതിയായ സ്ഥലം ഉണ്ടെന്ന് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശയക്കുഴപ്പമില്ല.

കേന്ദ്ര ആരോഗ്യ മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ ആരോഗ്യരംഗം മികച്ചതായത് കൊണ്ടായിരിക്കാം എയിംസ് കിട്ടാതെ പോയത്. അനുകൂല സമീപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.