അമേരിക്കയില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് കെ തോമസ് നിര്യാതനായി

അമേരിക്കയില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് കെ തോമസ് നിര്യാതനായി

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് കെ തോമസ് (50) നിര്യാതനായി. തൃശൂര്‍ മുക്കാട്ട്കര പരേതരായ ആളൂര്‍ കൊക്കന്‍ വീട്ടില്‍ കെഡി തോമസിന്റെയും ട്രീസ തോമസിന്റെയും മകനാണ് തോമസ്. വാഷിങ്ടണില്‍ ഇന്ത്യന്‍ എംബസിയിലെ അറ്റാഷേ ആണ്. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യാ സഹോദരനാണ് മരിച്ച തോമസ് കെ തോമസ്.

ഇരിഞ്ഞാലക്കുട നെടുമ്പറമ്പില്‍ എന്‍.എം വര്‍ഗീസിന്റെയും ത്രേസിയാമ്മയുടെയും മകള്‍ ജിനി തോമസ് ആണ് ഭാര്യ. സ്റ്റീവ് തോമസ്, ജെന്നിഫര്‍ തോമസ് എന്നിവര്‍ മക്കളാണ്. കുടുംബ സമേതം വാഷിങ്ടണില്‍ ആയിരുന്നു താമസം. വാഷിങ്ടണ്‍ ഇന്ത്യന്‍ എംബസിയില്‍ വെച്ച് ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

ഷീബ ബ്രിട്ടാസ് (റെയില്‍വേ), ശോഭ ബേസില്‍ (കേന്ദ്ര ഗതാഗത മന്ത്രാലയം) എന്നിവര്‍ സഹോദരിമാരാണ്. ബേസില്‍ ആണ് ഇളയ സഹോദരി ശോഭയുടെ ഭര്‍ത്താവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.