മത പരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

മത പരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

മഥുര: മത പരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തുളസി നഗര്‍ ഇന്ദ്രപുരി കോളനിയില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പേരിലാണ് സാംസണ്‍ സാമുവല്‍, അമര്‍ ദിയോ, വികാസ് ഭോയ്, അജയ് സെല്‍വരാജ്, രാകേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.

2021 ലെ ഉത്തര്‍പ്രദേശ് നിയമ വിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമ പ്രകാരമാണ് അറസ്റ്റ്. പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായി പുരുഷന്മാരും സ്ത്രീകളുമടക്കം നിരവധി പേര്‍ എത്തിയിരുന്നു.

സീനിയര്‍ പൊലീസ് സൂപ്രണ്ട് ശൈലേഷ് കുമാര്‍ പാണ്ഡെയുടെ നിര്‍ദേശ പ്രകാരം ഇവിടെയെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ബൈബിള്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തു.

മത പരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ക്രൈസ്തവര്‍ക്കെതിരായ അതിക്രമം ഏറ്റവും കൂടുതല്‍ അരങ്ങേറുന്ന സംസ്ഥാനമാണ് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.